കനത്ത മഴയിൽ കാ​ർ തെ​ന്നി​ മ​ര​ത്തി​ലി​ടി​ച്ച് താഴ്ചയിലേക്ക് മറിഞ്ഞു; കാ​ർ വെ​ട്ടി​പൊളിച്ച് യുവാവിനെ  എടുത്തെങ്കിലും ജീവൻ നഷ്ടമായി


നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ ഗോ​ൾ​ഫ് ക്ല​ബി​നു മു​ൻ​വ​ശ​ത്ത് കാ​ർ തെ​ന്നി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ മ​രിച്ചു.വൈ​റ്റ​ല കു​മാ​ര​നാ​ശ​ൻ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന നി​ഥി​ൻ ശ​ർ​മ്മ (36) ആ​ണ് മ​രി​ച്ച​ത്.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശേ​ഷം തി​രി​ച്ച് എ​റ​ണാ​കു​ള​ത്തേ​യ്ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന ഈ ​സ​മ​യ​ത്ത് ഗോ​ൾ​ഫ് ക്ല​ബി​നു മു​ൻ​പി​ൽ തെ​ന്നി മ​റി​ഞ്ഞാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ന​ക​ത്ത് മും​ബൈ​യി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സം​ബ​ന്ധ​മാ​യ പെ​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കാ​ർ തെ​ന്നി​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് റോ​ഡ​ര​കി​ലെ മ​ര​ത്തി​ലി​ടി​ച്ച് താ​ഴേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​നു​ള്ളി​ൽ കു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഡ്രൈ​വ​റെ കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് പു​റ​ത്ത് എ​ടു​ത്ത​ത്.

Related posts

Leave a Comment