അവൾക്ക് ഒന്ന് ഒച്ചവയ്ക്കാൻ പോലുമറിയില്ല; മാനസികവെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ


മു​ണ്ട​ക്ക​യം: മാ​ന​സി​ക വെ​ല്ലു​വി​ളി നേരി​ടു​ന്ന 16 കാ​രി​യെ പീ​ഡി​പ്പി​ച്ച പി​താ​വി​നെ മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

മൂ​ന്നു വ​ർ​ഷ​മാ​യി സ്വ​ന്തം മ​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടിയുടെ മാ​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നു പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​ന്ന​ത്. മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ എ.​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment