എംബിബിഎസ് ഇന്‍റേൺസിന് സ്റ്റൈപ്പൻഡ് നൽകുന്നില്ല; ദേശീയ മെഡിക്കൽ കമ്മീഷന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

രാ​ജ്യ​ത്തെ 70 ശ​ത​മാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളും എം​ബി​ബി​എ​സ് ഇന്‍റേൺസിന് നി​ർ​ബ​ന്ധി​ത സ്റ്റൈ​പ്പ​ൻ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക​ക​ളോ​ട് പ്ര​തി​ക​രി​ച്ച് സു​പ്രീം കോ​ട​തി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​നെ (എ​ൻ​എം​സി) രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ചീ​ഫ് ജ​സ്റ്റി​സ് ഡി ​വൈ ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ ​ബി പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി.

അ​മി​ത​മാ​യി നീ​ണ്ട ഷി​ഫ്റ്റു​ക​ളി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന യു​വ ഡോ​ക്ട​ർ​മാ​രു​ടെ ക​ഠി​ന​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ർ ആ​ശ​ങ്ക ഉ​ന്ന​യി​ച്ചു. 

വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന വേ​ള​യി​ൽ പ​ല​പ്പോ​ഴും വ​ൻ​തോ​തി​ൽ ഡോ​ണേ​ഷ​നോ ക്യാ​പി​റ്റേ​ഷ​ൻ ഫീ​സോ ഈ​ടാ​ക്കു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ൾ എം​ബി​ബി​എ​സ് ഇ​ന്‍റേ​ൺ​സി​ന് സ്റ്റൈ​പ്പ​ന്‍റ് ന​ൽ​കാ​നു​ള്ള ബാ​ധ്യ​ത നി​റ​വേ​റ്റു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണെ​ന്ന് സു​പ്രീം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ 70 ശ​ത​മാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളും എം​ബി​ബി​എ​സ് ഇ​ന്‍റേ​ൺ​സി​ന് സ്റ്റൈ​പ്പ​ൻ​ഡ് നി​ബ​ന്ധ​ന പാ​ലി​ക്കു​ന്നി​ല്ലെ​ന്ന അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​നി​രീ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

എ​ൻ​എം​സി​യു​ടെ പ്ര​തി​നി​ധി ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും പാ​ന​ലി​ന് തി​രി​കെ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും സ​മ​യം അ​ഭ്യ​ർ​ത്ഥി​ച്ചു. ഇ​തി​നാ​യ് കോ​ട​തി അ​നു​വാ​ദം ന​ൽ​കി. 

 

Related posts

Leave a Comment