ഇതിനൊരു അവസാനം ഇല്ലേ ? ഇ​ത്ര​യും പേ​ർ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യത്‌ മ​ദ്യ നിർമാണവും വിൽപ്പനയും നി​രോ​ധി​ച്ച സം​സ്ഥാ​ന​ത്ത്‌

എന്‌.എം

വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ നി​ന്ദ്യ​മാ​യ പ​ട്ടി​ക​യി​ലേ​ക്ക് ഗു​ജ​റാ​ത്തി​ലെ കഴിഞ്ഞ ദിവസത്തെ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​വും എ​ണ്ണ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​പ്പോ​ൾ 42 ആ​ണ്. ഇനിയും വർധിക്കാം.

മ​ദ്യ നിർമാണവും വിൽപ്പനയും നി​രോ​ധി​ച്ച സം​സ്ഥാ​ന​ത്താ​ണ് ഇ​ത്ര​യും പേ​ർ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന​താ​ണ് ഖേ​ദ​ക​രം.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഹൗ​റ ജി​ല്ല​യി​ൽ സ​മാ​ന​മാ​യ ഒ​രു ദു​ര​ന്തം അ​ടു​ത്തി​ടെ ന​ട​ന്നി​രു​ന്നു. 12പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ആ ​ദു​ര​ന്ത​ത്തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് വീ​ണ്ടു​മൊ​രു ദു​ര​ന്തം.

ഈ ​വ​ർ​ഷ​മാ​ദ്യം ബി​ഹാ​റി​ൽ ഉ​ട​നീ​ളം ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് 40പേ​രോ​ളം മ​ര​ണ​പ്പെ​ട്ടി​രു​ന്നു.
മ​ദ്യ​ത്തി​ന് ല​ഹ​രി കൂ​ട്ടാ​ൻ മീ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ളി​ന്‍റെ അ​ള​വ് കൂ​ട്ടിയും അശാസ്ത്രീയ മായി വാറ്റിയും നിർമിക്കുന്ന വ്യാ​ജ​മ​ദ്യ​മാ​ണ് പ​ല​പ്പോ​ഴും മ​ര​ണ​ക്കെ​ണി ഒ​രു​ക്കു​ന്ന​ത്.

6172 പേർ

നാ​ഷ​ണ​ൽ ക്രൈം റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ (എ​ൻ​സി​ ആ​ർ​ബി) ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2016നും 2020​നും ഇ​ട​യി​ൽ ഇ​ന്ത്യ​യി​ൽ 6,172പേ​ർ അ​ന​ധി​കൃ​ത വ്യാ​ജ​മ​ദ്യം ഉ​പ​യോ​ഗി​ച്ച് മ​രി​ച്ച​താ​യി​ട്ടാ​ണ് കണക്ക്. ശ​രാ​ശ​രി ക​ണ​ക്കെ​ടു​ക്കു​ന്പോ​ൾ ഒ​രു ദി​വ​സം മൂ​ന്ന് മരണം എ​ന്ന ക​ണ​ക്കി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തുന്നു.

ഇ​ന്ത്യ​യി​ലെ വ്യാ​ജ​മ​ദ്യ മ​ര​ണ​ങ്ങ​ളി​ൽ അ​ഞ്ചി​ലൊ​ന്ന് ന​ട​ക്കു​ന്ന​ത് മ​ധ്യ​പ്ര​ദേ​ശി​ലാ​ണ്. 2016നും 2020​നും ഇ​ട​യി​ൽ 1,214 മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ സം​ഭ​വി​ച്ചു.

അ​താ​യ​ത്, ഈ സം​സ്ഥാ​ന​ത്ത് ഓ​രോ മൂ​ന്ന് ദി​വ​സ​ത്തി​ലും ര​ണ്ടു പേ​ർ ഇ​ങ്ങ​നെ മ​രി​ക്കു​ന്നുവെന്ന് ശരാശരി കണക്കാക്കാം.

ക​ർ​ണാ​ട​ക​യി​ൽ 2016നും 2020​നും ഇ​ട​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 909 ആ​ണ്. പ​ഞ്ചാ​ബ് (725), ഛത്തീ​സ്ഗ​ഡ് (505), ഹ​രി​യാ​ന (476) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ തൊ​ട്ടു​പി​ന്നി​ലാ​യി നി​ല​കൊ​ള്ളു​ന്നു.

ഡ​ൽ​ഹി​യി​ൽ 94, ഗു​ജ​റാ​ത്തി​ൽ 50, ബി​ഹാ​റി​ൽ 21 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​തേ കാ​ല​യ​ള​വി​ൽ മ​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇതിൽ ഗുജ റാത്തിന്‍റെ കണക്ക് വീണ്ടും ഉയരുകയാണ്.

എ​ൻ​സി​ആ​ർ​ബി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ല​ഡാ​ക്ക്, ല​ക്ഷ​ദ്വീ​പ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​ജ​മ​ദ്യ ഉ​പ​ഭോ​ഗം മൂ​ലം 2016നും 2020​നും ഇ​ട​യി​ൽ മ​ര​ണ​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ, നാ​ഗാ​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ മ​ര​ണ​ം രേ​ഖ​പ്പെ​ടു​ത്തി. നി​ര​വ​ധി വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളും മരണങ്ങൾ ഒഴിവാക്കി ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കുറയുന്നുണ്ടെങ്കിലും

2017 മു​ത​ൽ രാ​ജ്യ​ത്ത് വ്യാ​ജ​മ​ദ്യ മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ൾ കാ​ണിക്കുന്ന​ത്.
2017ൽ ​ഇ​ന്ത്യ​യി​ൽ 1,510 മ​ര​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. 2018ൽ 1,365, 2019​ൽ 1,296.

2020ലെ ​ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ 895 പു​രു​ഷന്മാ​രും 52 സ്ത്രീ​ക​ളും (947പേർ) വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​താ​യി കാ​ണി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ (427 പേ​ർ ) സം​ഭ​വി​ക്കുന്നത് 30നും 44നും ഇടയിൽ പ്രാ​യ​ത്തി​ലു​ള്ള​വ​രി​ലാ​ണ്. അ​തേ​സ​മ​യം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്തവരും മരണപ്പെട്ടവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇവയെല്ലാം വലുത്

സ​മീ​പ​കാ​ല​ത്ത് ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​യ വ​ലി​യ വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ങ്ങ​ൾ ഇ​വ​യാ​ണ്.2015 ജൂ​ണി​ൽ വി​ഷ മ​ദ്യം ക​ഴി​ച്ച് മാ​ൽ​വാ​നി​യി​ലെ ഒ​രു ചേ​രി​യി​ൽ 106 പേ​ർ മ​രി​ച്ചു.

2011ൽ ​പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ സം​ഗ്രാം​പൂ​രി​ൽ ന​ട​ന്ന മ​റ്റൊ​രു വ്യാ​ജ​മ​ദ്യ ദു​ര​ന്ത​ത്തി​ൽ 172 പേ​ർ മ​രി​ച്ചു.

2008 മേ​യി​ൽ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 180 ഓ​ളം പേ​ർ അ​ന​ധി​കൃ​ത ക​ട​ക​ളി​ൽ നി​ന്ന് വ്യാ​ജ​മ​ദ്യം ക​ഴി​ച്ച് മ​രി​ച്ചു.

2009നു ശേഷം

2009ന് ​ശേ​ഷ​മു​ള്ള ഗു​ജ​റാ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​ര​ന്ത​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. 2009ൽ 136 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വ്യാ​ജ​മ​ദ്യ ദു​ര​ന്തം ന​ട​ന്നി​രു​ന്നു.

ബോ​ട്ടാ​ഡ് ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ലെ ചി​ല ചെ​റു​കി​ട ക​വ​ർ​ച്ച​ക്കാ​ർ മീ​ഥൈ​ൽ ആ​ൽ​ക്ക​ഹോ​ൾ അ​ല്ലെ​ങ്കി​ൽ മെ​ഥ​നോ​ൾ എ​ന്നി​വ​യി​ൽ വെ​ള്ളം ക​ല​ർ​ത്തി വ്യാ​ജ മ​ദ്യം ഉ​ണ്ടാ​ക്കി ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ഒ​രു പൗ​ച്ചി​ന് 20 രൂ​പ​യ്ക്ക് വി​റ്റ​താ​യിട്ടാണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തിയത്.

തി​ങ്ക​ളാ​ഴ്ച (ജൂ​ലൈ 25) പു​ല​ർ​ച്ചെ ബോ​ട്ടാ​ഡി​ലെ റോ​ജി​ദ് ഗ്രാ​മ​ത്തി​ലും മ​റ്റ് ചു​റ്റു​മു​ള്ള ഗ്രാ​മ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന ചി​ല​രു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് ബ​ർ​വാ​ല ഏ​രി​യ​യി​ലെ​യും ബോ​ട്ടാ​ഡ് ന​ഗ​ര​ങ്ങ​ളി​ലെ​യും ആശുപത്രികളെ സമീപിച്ചപ്പോ ഴാണ് ദു​ര​ന്തം പുറംലോകം അ​റി​യു​ന്ന​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ദ്യ​ത്തിൻമേൽ ചു​മ​ത്തു​ന്ന ക​ന​ത്ത നി​കു​തി​യാ​ണ് ദ​രി​ദ്ര​ർ വി​ല​കു​റ​ഞ്ഞ ബ​ദ​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം.

Related posts

Leave a Comment