ല​ഹ​രി മാ​ഫി​യ​യി​ലെ ഭാ​ഗ്യ​ദേ​വ​ത! സീ​രി​യ​ലി​ന്‍റെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന്; മോ​ഹ​ൻ​ലാ​ലി​നൊ​പ്പംഅ​ഭി​ന​യി​ച്ച​തോ​ടെ അ​ശ്വ​തി​യു​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ന്നു

ആ​ലു​വ: ഭാ​ഗ്യ​ദേ​വ​ത​യെ​ന്ന മെ​ഗാ സീ​രി​യ​ലി​ൽ മു​ഖം കാ​ണി​ച്ച് ന​ടി​യെ​ന്ന ഖ്യാ​തി നേ​ടി സ്വ​ന്ത​മാ​യി ല​ഹ​രി സാ​മ്രാ​ജ്യ​ത്തി​ലെ ​റാ​ണി​യാ​യി മാ​റു​ക​യാ​യി​രു​ന്നു അ​ശ്വ​തി ബാ​ബു.​

സം​ഭ​വ ബ​ഹു​ല​മാ​യ ഈ ​ചെ​റു ജീ​വി​ത​ത്തി​നി​ട​യി​ൽ ജ​യി​ൽ വാ​സ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​മ്പ് സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഒ​ബ്സ​ർ​വേഷ​ൻ ഹോ​മു​ക​ളി​ൽ ക​ഴി​ഞ്ഞ​തും ച​രി​ത്രം മാ​ത്രം.

സ്വ​ദേ​ശ​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു കൊ​ച്ചി​യു​ടെ മാ​സ്മ​രി​ക ലോ​ക​ത്തെ​ത്തി​യ അ​ശ്വ​തി​യു​ടെ ഉ​ന്ന​ത ബ​ന്ധ​ങ്ങ​ൾ ല​ഹ​രി മാ​ഫി​യ​യി​ലെ ഭാ​ഗ്യ​ദേ​വ​ത​യാ​ക്കി.

ഒ​ടു​വി​ൽ കു​ടു​ങ്ങി​യ​ത്

ല​ഹ​രി​യു​ടെ ഉ​ന്മാ​ദ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നാ​ണ് സി​നി​മാ-സീ​രി​യ​ൽ ന​ടി​യും കൂ​ട്ടാ​ളി​യും ക​സ്റ്റ​ഡി​യി​ലാ​കു​ന്ന​ത്.

അ​ശ്വ​തി​യും സു​ഹൃ​ത്ത് നൗ​ഫ​ലു​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വു​മു​ണ്ടാ​യ​ത്.

ക​ള​മ​ശേ​രി കു​സാ​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ തൃ​ക്കാ​ക്ക​ര ക്ഷേ​ത്രം വ​രെ​യു​ള്ള റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു​കൊണ്ടാ​യി​രു​ന്നു ഇ​വ​രു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ.

നാ​ട്ടു​കാ​ർ പി​ന്തു​ട​രു​ന്ന​തി​ൽ അ​രി​ശം പൂ​ണ്ട് റോ​ഡി​നു പു​റ​ത്തു​കൂ​ടി വാ​ഹ​നം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ട​യ​ർ പൊ​ട്ടു​ക​യാ​യി​രു​ന്നു.​

ഇ​തോ​ടെ വാ​ഹ​നം ഉ​പേ​ക്ഷി​ച്ചു ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു

വീട്ടിൽ കഞ്ചാവ്

ഇ​തി​നി​ട​യി​ൽ നോ​ർ​ത്ത് പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ന് അ​ശ്വ​തി ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ഞ്ചാ​വും സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു എ​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​മെ​ത്തു​ക​യാ​യി​രു​ന്നു.​

തു​ട​ർ​ന്ന് വ​രാ​പ്പു​ഴ കൂ​ന​മ്മാ​വി​ന് അ​ടു​ത്തു​ള്ള ഗാ​ന്ധി ന​ഗ​റി​ലെ അ​ശ്വ​തി ഭ​വ​നം എ​ന്ന വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ഇ​വ​ർ സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം നി​ർ​ത്തു​ന്ന​തി​നാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും എ​ക്സൈ​സ് പ​റ​ഞ്ഞു.​

മു​ൻ​പും ഇ​വ​ർ​ക്കെ​തി​രേ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.​ ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ ബാ​ക്കി അ​ഞ്ച് ഗ്രാ​മോ​ളം ക​ഞ്ചാ​വ​ണ് ന​ടി​യു​ടെ വീ​ട്ടി​ൽനി​ന്നു ക​ണ്ടെ​ടു​ത്ത​ത്.​ പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യം ന​ൽ​കി വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​ശ്വ​തി​യാ​ണ് താ​രം

സി​നി​മാ, സീ​രി​യ​ൽ മേ​ഖ​ല​യി​ലെ അ​ത്ര പ​രി​ചി​ത​മാ​യ മു​ഖ​മ​ല്ല അ​ശ്വ​തി​യു​ടേ​ത്. വ​ള​രെ ചു​രു​ക്കം സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും ന​ടി​യെ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ പ​ല​രു​മാ​യും ബ​ന്ധം സ്ഥാ​പി​ച്ചി​രു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വെ​ളി​പാ​ടിന്‍റെ പു​സ്ത​ക​മെ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ അ​ശ്വ​തി​യു​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ന്നു.

Related posts

Leave a Comment