‘ഇ​ഞ്ചി മി​ഠാ​യി മൊ​ത്ത വ്യാ​പാ​രം’ ; വിൽക്കുന്നത് ബ്രൗൺ ഷുഗർ; ദീപ്തിയുടെ കച്ചവടം ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ താമസിച്ച്; മി​ല്ലി​ഗ്രാ​മി​ന് ഈടാക്കിയിരുന്നത് ഞെട്ടിക്കുന്ന വില

കൊ​ച്ചി: ഇ​ഞ്ചി മി​ഠാ​യി മൊ​ത്ത വ്യാ​പാ​ര​മെ​ന്ന വ്യാ​ജേ​ന മ​യ​ക്കുമ​രു​ന്ന് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ന്‍ എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി.

ഒ​ഡീ​ഷ സ്വ​ദേ​ശി ദീ​പ്തി കാ​ന്ത് മാ​ലി​ക്ക് (മ​ന്ദി റാം-27) ​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സും എ​റ​ണാ​കു​ളം ടൗ​ണ്‍ റേ​ഞ്ചും ചേ​ര്‍​ന്ന് കാ​ക്ക​നാ​ട് തു​തി​യൂ​രി​ല്‍ നി​ന്നാ​ണ് മു​ന്തി​യ ഇ​നം ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 60 ചെ​റു പാ​യ്ക്ക​റ്റു​ക​ളി​ലാ​ക്കി​യ 8.5 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

‘ഇ​ഞ്ചി മി​ഠാ​യി’ എ​ന്ന കോ​ഡ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​യ​ക്ക് മ​രു​ന്ന് കൈ​മാ​റ്റം. സ്വ​ന്ത​മാ​യി താ​മ​സ സ്ഥ​ലം വാ​ട​ക​യ്ക്കെ​ടു​ക്കാ​തെ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് അ​വ​രു​ടെ ഒ​പ്പം താ​മ​സി​ക്കു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി.

ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് ഇ​ഞ്ചി മി​ഠാ​യി കൊ​ണ്ട് വ​ന്ന് മൊ​ത്തം വ്യാ​പാ​രം ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പു​റ​ത്തു പ​റ​ഞ്ഞി​രു​ന്ന​ത്.

കാ​ക്ക​നാ​ട് തു​തി​യൂ​രി​ൽ തോ​ട്ട​പ്പാ​ട്ട് റോ​ഡി​ൽ പ്ര​തി താ​മ​സി​ച്ചി​രു​ന്നി​ട​ത്ത് പ​തി​വാ​യി യു​വ​തീ​യു​വാ​ക്ക​ള്‍ വ​ന്ന് പോ​കു​ന്നു എ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സി​ന് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളു​മാ​യി സി​റ്റി മെ​ട്രോ ഷാ​ഡോ ടീ​മും എ​റ​ണാ​കു​ളം ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​വും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യു​ടെ പ​ക്ക​ൽ ബ്രൗ​ൺ ഷു​ഗ​ർ ഉ​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കി.

പി​ന്നീ​ട് മ​യ​ക്കുമ​രു​ന്ന് ആ​വ​ശ്യ​പ്പെ​ട്ട എ​ക്‌​സൈ​സ് ടീ​മി​നോ​ട് വി​ല പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ച ശേ​ഷം രാ​ത്രി 8.30ഓ​ടെ മ​യ​ക്കുമ​രു​ന്ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​പ​ക​ടം​ മ​ണ​ത്ത പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പി​ടി​കൂ​ടി. തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൂ​ടു​ത​ല്‍ ബ്രൗ​ണ്‍ ഷു​ഗ​ര്‍ ക​ണ്ടെ​ടു​ത്തു.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​പി. പ്ര​മോ​ദ്, അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി. ബേ​ബി, ഇ​ന്‍റ​ലി​ജ​ന്‍​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. അ​ജി​ത്ത്കു​മാ​ര്‍, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. സു​നി​ല്‍, സി​റ്റി മെ​ട്രോ ഷാ​ഡോ​യി​ലെ സി​ഇ​ഒ എ​ന്‍.​ഡി. ടോ​മി, സി​ഇ​ഒ​മാ​രാ​യ പി. ​പ​ത്മ​ഗി​രീ​ശ​ന്‍, എം.​എ. ധ​ന്യ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

 മി​ല്ലി​ഗ്രാ​മി​ന് വി​ല 1500 രൂ​പ

മി​ല്ലിഗ്രാം ​മാ​ത്രം തു​ക്ക​മു​ള്ള ഒ​രു ചെ​റു പൊ​തി​ക്ക് 1500 രൂ​പ​യാ​ണ് ഈ​ടാ​ക്കി​യി​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന​താ​ണെ​ന്ന് പ്ര​തി ചോ​ദ്യം ചെ​യ്യ​ലി​ല്‍ വെ​ളി​പ്പെ​ടു​ത്തി. ഈ ​ഇ​ന​ത്തി​ല്‍​പ്പെ​ടു​ന്ന അ​ഞ്ച് ഗ്രാം ​മ​യ​ക്ക് മ​രു​ന്ന് കൈ​വ​ശം വ​യ്ക്കു​ന്ന​ത് 10 വ​ര്‍​ഷം വ​രെ ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

ഉ​പ​യോ​ഗം പാ​ളി​യാ​ൽ ഹൃ​ദ​യാ​ഘാ​തം

ഇ​തി​ന്‍റെ ഉ​പ​യോ​ഗ​ക്ര​മം പാ​ളി​യാ​ല്‍ അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം മൂ​ലം ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കാ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. പ്ര​തി​യു​ടെ മ​യ​ക്കുമ​രു​ന്ന് ശൃം​ഖ​ല​യി​ൽ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ണ്ടോ എ​ന്ന​തി​നെ​ക്കു​റി​ച്ചും ഈ ​മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment