ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ചു; വിലക്ക് പിൻവലിച്ച് നിർമാതാക്കൾ

കൊ​ച്ചി: അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ ച​ല​ച്ചി​ത്ര താ​രം ഷെ​യ്ൻ നി​ഗ​മി​ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ൻ​വ​ലി​ച്ചു.

താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’ ഇ​ട​പെ​ട്ടാ​ണ് ഷെ​യ്ൻ നി​ഗ​വും നി​ര്‍​മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ത​ര്‍​ക്കം പ​രി​ഹ​രി​ച്ച​ത്.

സ​മാ​ന കു​റ്റ​ത്തി​ന് വി​ല​ക്ക് നേ​രി​ടു​ന്ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സം​ഘ​ട​നാ അം​ഗ​ത്വ അ​പേ​ക്ഷ​യി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് “അ​മ്മ’ അ​റി​യി​ച്ചു.

ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍​ക്കും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നി​ര്‍​മാ​താ​ക്ക​ള്‍​ക്കും നി​ര​വ​ധി ബു​ദ്ധി​മു​ട്ടു​ക​ള്‍ ശ്രീ​നാ​ഥ് ഭാ​സി​യും ഷെ​യ്ൻ നി​ഗ​വും ഉ​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്രം “ആ​ർ​ഡി​എ​ക്സി’​ന്‍റെ സെ​റ്റി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യെ​ന്നും ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷൂ​ട്ടിം​ഗ് അ​ല​ങ്കോ​ല​മാ​ക്കി​യെ​ന്നു​മാ​ണ് ഷെ​യ്നി​നെ​തി​രാ​യ പ​രാ​തി.

ഒ​രേ​സ​മ​യ​ത്ത് ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട് നി​ർ​മാ​താ​ക്ക​ളെ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്നാ​ണ് ഭാ​സി​ക്കെ​തി​രാ​യ പ​രാ​തി.

Related posts

Leave a Comment