ഒന്നു വിളിച്ചാൽ സാധനം കൈയിലെത്തിക്കും; വാ​ട​കവീ​ടെ​ടു​ത്ത് എം​ഡി​എം​എ ക​ട​ത്ത്: ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ പി​ടി​യി​ൽ


കൊ​ല്ലം: വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് സ്ത്രീ​ക​ളെ മ​റ​യാ​ക്കി എം​ഡി​എം​എ വി​പ​ണ​നം ന​ട​ത്തു​ന്ന നാ​ലു പേ​ർ കു​ണ്ട​റ​യി​ൽ പി​ടി​യി​ൽ. ഇ​വ​രി​ൽ ര​ണ്ടു പേ​ർ സ്ത്രീ​ക​ളാ​ണ്.

ക​ണ്ണ​ന​ല്ലൂ​ര്‍ പ​ള്ളി​വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ല്‍​ബാ​ഖാ​ന്‍ (39),മു​ണ്ട​യ്ക്ക​ല്‍ തെ​ക്കേ​വി​ള ഏ​റ​ത്ത​ഴി​ക​ത്ത് കി​ഴ​ക്ക​തി​ല്‍ വി​ഷ്ണു (32),ച​വ​റ സൗ​ത്ത് എം ​ആ​ര്‍ ഭ​വ​നി​ല്‍ ര​ശ്മി ( 31), ശ​ക്തി​കു​ള​ങ്ങ​ര മൂ​ത്തേ​ഴം സെ​ബി നി​വാ​സി​ല്‍ അ​ലീ​ന ആ​ല്‍​ബ​ര്‍​ട്ട് (26) എ​ന്നി​വ​രെ​യാ​ണ് 1.8 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കു​ണ്ട​റ സി​ഐ ആ​ര്‍ . ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

കു​ണ്ട​റ​യി​ലു​ള്ള ഒ​രു വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ പെ​രു​മ്പു​ഴ​യി​ല്‍ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​തി​ല്‍ അ​ല്‍​ബാ​ഖാ​ന്‍ ച​ന്ദ​ന​മോ​ഷ​ണ കേ​സി​ല്‍ ജ​യി​ല്‍​വാ​സം അ​നു​ഭ​വി​ച്ച ആ​ളാ​ണ്.എ​ട്ട് ഗ്രാം ​എം എം​ഡി​എം​എ​യു​മാ​യി ചാ​ത്ത​ന്നൂ​ര്‍ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ വി​ഷ്ണു അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്.

ഒ​രാ​ഴ്ച​യ്ക്കി​ട​യി​ല്‍ കു​ണ്ട​റ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ എം​ഡി​എം​എ കേ​സാ​ണി​ത്.​ക​ഴി​ഞ്ഞ ഏ​ഴി​ന് 2.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​മ​ല്‍ എ​ന്ന​യാ​ളെ​യും പ​ത്തി​ന് 4.8 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​ല്‍​ത്താ​ഫ് എ​ന്ന​യാ​ളെ​യും പി​ടി​കൂ​ടി​യി​രു​ന്നു.

Related posts

Leave a Comment