മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വ് പ​ഴ​യ​തി​ലും സു​ന്ദ​രി​യാ​യി​; സൂത്രധാരനിലൂടെ എത്തി മകളിലൂടെ തിരിച്ചുവരുമ്പോൾ തന്‍റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് മീരാ ജാസ്മിൻ

മ​ക​ൾ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചു വ​രി​ക​യാ​ണ് ന​ടി മീ​ര ജാ​സ്മി​ൻ. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ നേ​ടി​യ മീ​ര വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ട് അ​ഭി​ന​യ​രം​ഗ​ത്തുനി​ന്നു വി​ട്ട് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ച് വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് ന​ടി.ജ​യ​റാം നാ​യ​ക​നാ​യി​ട്ടെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ടീ​നേ​ജു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ വേ​ഷ​ത്തി​ലാ​ണ് മീ​ര ജാ​സ്മി​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വി​ല്‍ എ​ല്ലാ​വ​രും അ​ദ്ഭു​ത​പ്പെ​ട്ട​ത് ഗം​ഭീ​ര മേ​ക്കോ​വ​ര്‍ ക​ണ്ടി​ട്ടാ​ണ്. ശ​രീ​ര​ഭാ​രം കു​റ​ച്ച് മെ​ലി​ഞ്ഞ് പ​ഴ​യ​തി​ലും സു​ന്ദ​രി​യാ​യി​ട്ടു​ള്ള ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു.

സി​നി​മ​യി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​തി​ന് പ്ര​ത്യേ​ക ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് മീ​ര പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ സെ​റ്റി​ല്‍ ത​നി​ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തെക്കുറി​ച്ചും സ​ന്തോ​ഷം കൊ​ണ്ട് തു​ള്ളി​ച്ചാടി പോ​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ പു​തി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ മീ​ര വി​ശ​ദ​മാ​ക്കി.

സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ആ​ദ്യ ദി​വ​സം ഞാ​ന്‍ ഭ​യ​ങ്ക​ര നെ​ര്‍​വ​സ് ആ​യി​രു​ന്നു. അ​ന്ന് അ​ഭി​ന​യി​ക്കു​ന്നി​ല്ല, ചു​മ്മാ ഷൂ​ട്ടിം​ഗ് കാ​ണാ​ന്‍ വ​ന്നി​രു​ന്നോ​ട്ടെ എ​ന്ന് സ​ത്യ​ന്‍ അ​ങ്കി​ളി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​ണ്.

പ​ക്ഷേ എ​ന്‍റെ സീ​നി​ലാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. സെ​റ്റി​ല്‍ എ​നി​ക്ക് പ​രി​ച​യ​മു​ള്ള മു​ഖ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ടെ​ന്‍​ഷ​ന്‍ ആ​യി​രു​ന്നു.

അ​ച്ചു​വി​ന്‍റെ അ​മ്മ​യി​ലെ എ​ന്ത് പ​റ​ഞ്ഞാ​ലും നീ ​എ​ന്‍റേ​ത​ല്ലേ വാ​വേ… എ​ന്ന പാ​ട്ട് വെ​ച്ചി​ട്ടാ​ണ് സെ​റ്റി​ലേ​ക്ക് എ​ന്നെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​ത് ക​ണ്ട് സ​ന്തോ​ഷം വ​ന്നു.

രൂ​പ​ഭം​ഗി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി പ്ര​ത്യേ​കി​ച്ച് ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും ന​ട​ത്തി​യി​രു​ന്നി​ല്ല. കു​റേ നാ​ളാ​യി​ട്ട് ഹെ​ല്‍​ത്തി​യാ​യി ജീ​വി​ക്കാ​നാ​ണ് ഇ​ഷ്ടം. ഭ​ക്ഷ​ണ​ത്തി​ലൊ​ക്കെ ശ്ര​ദ്ധി​ക്കും.

വ്യാ​യാ​മം സ്ഥി​ര​മാ​യി ചെ​യ്യും. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ല്‍ നി​ന്നും നെ​ഗ​റ്റീ​വി​റ്റി​യി​ല്‍ നി​ന്നു​മെ​ല്ലാം മാ​റി നി​ല്‍​ക്കും. കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ല്‍ നി​ന്നു​ള്ള വ്യാ​യാ​മം ആ​യി​രു​ന്നു.

മ​ന​സി​ന്‍റെ​യും ശ​രീ​ര​ത്തി​ന്‍റെ​യും ആ​രോ​ഗ്യ​വും സൗ​ന്ദ​ര്യ​വും ശ്ര​ദ്ധി​ച്ചാ​ല്‍ ന​മ്മ​ള്‍ എ​ല്ലാ​വ​രും സു​ന്ദ​ര​ന്മാ​രും സു​ന്ദ​രി​മാ​രും ആ​യി​രി​ക്കും.

സൂ​ത്ര​ധാ​ര​ന്‍ (2001) എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് മീ​ര ജാ​സ്മി​ന്‍ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് ത​മി​ഴി​ലും ക​ന്ന​ട​യി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ സ​ജീ​വ​മാ​യി.

വി​വാ​ഹ​ത്തോ​ടെ​യാ​ണ് സി​നി​മ​ക​ളി​ല്‍ നി​ന്നും ചെ​റി​യ ഇ​ട​വേ​ള​ക​ള്‍ എ​ടു​ത്ത​ത്. 2016 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പ​ത്ത് ക​ല്‍​പ്പ​ന​ക​ള്‍ എ​ന്ന സി​നി​മ​യി​ലാ​ണ് മീ​ര അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.

കാ​ളി​ദാ​സ് ജ​യ​റാ​മി​ന്‍റെ പൂ​മ​രം എ​ന്ന സി​നി​മ​യി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തി​ന് ശേ​ഷ​മാ​ണ് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​നൊ​പ്പം മ​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ തി​രി​ച്ച് വ​ര​വി​ന് ഒ​രു​ങ്ങു​ന്ന​ത്. ​

 

Related posts

Leave a Comment