മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റു കൊല്ലപ്പെട്ടു. മേയർ ക്ലാര ബ്രുഗാഡയുടെ പേഴ്സണൽ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകൻ ജോസ് മുനോസുമാണു കൊല്ലപ്പെട്ടത്.
തിരക്കേറിയ റോഡിലൂടെ കാറിൽ പോകുന്പോൾ ബൈക്കിൽ എത്തിയവർ ഇരുവരെയും വെടിവച്ച് കൊല്ലുകയായിരുന്നു.അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മേയർ ക്ലാര പറഞ്ഞു.
മെക്സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ മൊറേനയിലെ അംഗമാണ് മേയർ. സംഭവത്തെ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു.