ലോ​ക ഡാ​ൻ​സ് ജേ​താ​ക്ക​ളാ​യ ന്യൂ​സി​ലൻ​ഡ് ടീ​മി​ൽ മ​ല​യാ​ളി​യും

ക​​​ണ്ണൂ​​​ർ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​രി​​​സോ​​​ണ​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക ഹി​​​പ്ഹോ​​​പ് ഡാ​​​ൻ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടീ​​​മി​​​ൽ മ​​​ല​​​യാ​​​ളി​​​യും. ഓ​​​ക്‌​​​ല​​ൻ​​​ഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വി​​​ള​​​ക്ക​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ പി.​​​ജെ. മാ​​​ത്യു-​​​ഷെ​​​റി​​​ൻ വാ​​​വ​​​ക്കാ​​​ട​​​ൻ ദ​​മ്പ​​​തി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൻ മെ​​​ൽ​​​വി​​​ൻ മാ​​​ത്യു​​​വി​​​നാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​നേ​​​ട്ടം. വാ​​​ഴ്സി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 66 രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ലാ​​​യി​​​രു​​​ന്നു മെ​​​ൽ​​​വി​​​ന്‍റെ നേ​​​ട്ടം.

പ​​​ഠ​​​ന​​​ത്തി​​​ലും മി​​​ക​​​വ് പു​​​ല​​​ർ​​​ത്തു​​​ന്ന മെ​​​ൽ​​​വി​​​ൻ മി​​ക​​ച്ച ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​ര​​​നും​​​കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ൽ​​​ത്ത​​​ന്നെ ഡാ​​​ൻ​​​സി​​​ൽ ത​​​ത്പ​​​ര​​​നാ​​​യി​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​ൾ, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, ടീ​​​മം​​​ഗ​​​ങ്ങ​​​ൾ എ​​ന്നി​​വ​​രു​​ടെ പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യാ​​​ണ് വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് മെ​​​ൽ​​​വി​​​ൻ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് അ​​​മ​​​ലാ​​​പു​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ് അ​​​മ്മ ഷെ​​​റി​​​ൻ. ജ്യേ​​​ഷ്ഠ​​​ൻ കെ​​​വി​​​ൻ മാ​​​ത്യു.

Related posts