
കൊണ്ടോട്ടി: കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്നു ആദ്യ നന്പർ ലേലത്തിൽ പോയത് ഒന്‍പതു ലക്ഷത്തി ആയിരം രൂപയ്ക്ക്.
ഘാനയിൽ ബിസിനസുകാരനായ കൊണ്ടോട്ടി കാളോത്ത് സ്വദേശി നെണ്ടോളി മുഹമ്മദ് റഫീഖ് ആണ് ഒരു കോടിക്ക് മുകളിൽ വിലവരുന്ന ആഡംബര കാർ ബ്രാൻഡായ മെഴ്സിഡസ് ബെൻസ് കൂപെ വാഹനത്തിനു ആദ്യ ഫാൻസി നന്പർ ലേലത്തിലൂടെ സ്വന്തമാക്കിയത്.
രണ്ടു പേരാണ് ആദ്യ നന്പറിനു വേണ്ടി ഓണ്‍ലൈൻ ലേലത്തിൽ രംഗത്തു വന്നിരുന്നത്.ഒരു ലക്ഷത്തിൽ തുടങ്ങിയ ലേലം ഒന്‍പതു ലക്ഷത്തിലാണ് അവസാനിച്ചത്.
മെഴ്സിഡസ് ബെൻസിന്റെ പുതിയ മോഡൽ കാറായ എഎംജിജിഎൽഇ 53 കൂപെ കാറാണ് കെ.എൽ.84 0001 ആയി കൊണ്ടോട്ടിയിൽ രജിസറ്റർ ചെയ്യുക. വാഹനത്തിന് 25 ലക്ഷം രൂപ റോഡ് ടാക്സും ഇതുവഴി സർക്കാരിനു ലഭിച്ചിട്ടുണ്ട്.