കാറ്റിലുലഞ്ഞ് വീണ്ടും മെര്‍ലിന്റെ വെള്ളക്കുപ്പായം;ചിത്രീകരണ രംഗങ്ങള്‍ പുറത്ത്‌

METRLINMANTROഹോ​ളി​വു​ഡി​ന്‍റെ മാ​ദ​ക സു​ന്ദ​രി മെ​ർ​ലി​ൻ മ​ണ്‍​റോ​യെ ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ന​സി​ലേ​ക്ക് ഓ​ടി​വ​രു​ന്ന​ത് ഒ​രു ചി​ത്ര​മാ​ണ്. കാ​റ്റി​ന്‍റെ ഓ​ള​ത്തി​ൽ തി​ര​മാ​ല​പോ​ലെ ഉ​യ​രു​ന്ന വെ​ള്ള​യു​ടു​പ്പ്.​ മെ​ർ​ലി​ൻ ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞി​ട്ട് അ​ഞ്ച് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും ആ​രാ​ധ​ക​രെ രോ​മാ​ഞ്ച​മ​ണി​യി​ച്ച് ഹോ​ളി​വു​ഡി​ന്‍റെ ഈ ​പ​ഴ​യ ഐ​ക്ക​ണ്‍ ചി​ത്രം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റയു​കയാ​ണ്. ചി​ത്രീ​ക​ര​ണ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഫി​ലി​മു​ക​ൾ ക​ണ്ടെ​ടു​ത്ത​താ​ണ് മ​ര​ണ​മി​ല്ലാ​ത്ത ആ ​രം​ഗ​ത്തി​ന്‍റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പി​ന് വ​ഴി​വ​ച്ച​ത്.

ദ ​സെ​വ​ൻ ഇ​യ​ർ ഇ​ച് എ​ന്ന ചി​ത്ര​ത്തി​ലേ​താ​ണ് ഈ ​രം​ഗം. 1954 സെ​പ്തം​ബ​ർ 15ന് ​ന്യൂ​യോ​ർ​ക്കി​ലെ ഒ​രു തെ​രു​വി​ൽ വ​ച്ചാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ത​ങ്ങ​ളു​ടെ ആ​രാ​ധ​നാ ക​ഥാ​പാ​ത്ര​ത്തെ നേ​രി​ട്ട് കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്. യൂ​ൾ ഷു​ബാ​ക്ക് എ​ന്ന വ്യാ​പാ​രി​യാ​ണ് മെ​ർ​ലി​ന്‍റെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. ന​ട​പ്പാ​ത​യി​ൽ നി​ന്നെ​ടു​ത്ത രം​ഗം ഹോ​ളി​വു​ഡി​ലെ സ്റ്റു​ഡി​യോ​യി​ൽ വീ​ണ്ടും ചി​ത്രീ​ക​രി​ച്ച​താ​യി പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.

ചി​ത്രീ​ക​ര​ണ രം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടു പോ​യ​താ​യി ദ ​സെ​വ​ൻ ഇ​യ​ർ ഇ​ച്ന്‍റെ സം​വി​ധാ​യ​ക​ൻ ബി​ല്ലി വി​ൽ​ഡ​ർ 1970 ൽ ​പ​റ​ഞ്ഞി​രു​ന്നു. ഷൂ​ബാ​ക്കി​ന്‍റെ കൊ​ച്ചു​മ​ക​ൾ ബോ​ണി സീ​ഗ്ല​റും ഭ​ർ​ത്താ​വ് ജെ​ഫ് ഷെ​റും ചേ​ർ​ന്നാ​ണ് ഷൂ​ബാ​ക്കി​ന്‍റെ ശേ​ഖ​ര​ത്തി​ൽ നി​ന്ന് ഈ ​ഫൂ​ട്ടേ​ജ് ക​ണ്ടെ​ടു​ത്ത​ത്. ന്യൂ​യോ​ർ​ക്ക് ടൈം​സാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. മൂ​ന്ന് മി​നി​റ്റും പ​തി​നേ​ഴ് സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യമു​ള്ള ദൃ​ശ്യ​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്ത് പ​ന്ത്ര​ണ്ട് സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​യാ​ണ് ടൈം​സ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Related posts