സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കണമെന്ന് സാറിന് അറിയില്ലേ! പോലീസിനെ സീറ്റ് ബെല്‍റ്റ് ധരിപ്പിക്കുന്ന യുവാവ്; വീഡിയോ വൈറല്‍; അഭിനന്ദനവുമായി സോഷ്യല്‍മീഡിയ

വാഹന ചെക്കിംഗിന്റെ പേരില്‍ നിരവധി പരാതികളാണ് പോലീസ് ദിവസവും കേള്‍ക്കുന്നത്. വഴിയരികില്‍ പോലീസ് വണ്ടി കാണുമ്പോള്‍ ഏതെങ്കിലും വിധത്തില്‍ മുങ്ങാന്‍ ശ്രമിക്കുന്നവരുമുണ്ട്. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ച് പോലീസിന് പണികൊടുത്ത യുവാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം.

സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കണമെന്ന് പോലീസിന് അറിയില്ലേ എന്നാണ് യുവാവിന്റെ ചോദ്യം. പോലീസുകാരോട് ഇത്തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിക്കുന്നിടത്താണ് യുവാവ് വൈറലാകുന്നത്. സീറ്റ് ബല്‍റ്റിടാതെ പോലീസ് വാഹനം ഓടിക്കുന്നയാളോട് അതിനെ പറ്റി ചോദിക്കുമ്പോള്‍ നീയാരാണ് എന്ന മട്ടില്‍ വിരട്ടുവാനാണ് വാഹനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ശ്രമിക്കുന്നത്.

എന്നാല്‍ ഇതിനെ വകവയ്ക്കാതെ താന്‍ ഒരു പൗരനാണെന്ന് മറുപടി പറയുന്ന യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യുവാവിനെ ഭയപ്പെടുത്തുവാനായി പോലീസ് ജീപ്പില്‍ പിന്നിലത്തെ സീറ്റിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ യുവാവിന്റെ വീഡിയോ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Related posts