ക​ലി​പ്പ് ഡാ… ​ട്രെ​യി​നി​ല്‍ ക്ഷു​ഭി​ത​യാ​യ യു​വ​തി യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ല്‍

പ​ല​ത​രം സ്വ​ഭാ​വ​മു​ള്ള ആ​ളു​ക​ള്‍ ന​മു​ക്കി​ട​യി​ലു​ണ്ട്. എ​ന്നാ​ല്‍ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ മ​റ്റു​ള്ള​വ​രെ അ​ക്ര​മി​ക്കു​ന്ന​വ​രു​ണ്ടോ എ​ന്ന ചോദ്യ​ത്തി​നു ഉ​ണ്ടെ​ന്നു ത​ന്ന​യാ​ണ് ഉ​ത്ത​രം.

അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​ത്താ​ണ് സം​ഭ​വം. ട്രെ​യി​നി​ല്‍ എ​സി ലോ​ക്ക​ല്‍ ക​മ്പാ​ര്‍​ട്മെ​ന്‍റി​ല്‍ യാ​ത്ര​ചെ​യ്തു​കൊ​ണ്ടി​രു​ന്ന നീ​ല​യും വെ​ള്ള​യും വ​സ്ത്രം ധ​രി​ച്ച ഒ​രു യു​വ​തി സീ​റ്റി​ലി​രി​ക്കു​ന്ന സ​ഹ​യാ​ത്ര​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പെ​ട്ടെ​ന്നു ത​ന്നെ വൈ​റ​ലാ​യി. സീ​റ്റി​ലി​രി​ക്കു​ന്ന മ​റ്റ് യാ​ത്ര​ക്കാ​ര്‍ യു​വ​തി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​ണ് അ​സ​ഭ്യ​വ​ര്‍​ഷ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും കാ​ര​ണം.

സൗ​മ്യ​മാ​യി പ്ര​ശ്‌​നം പ​റ​ഞ്ഞു​തീ​ര്‍​ക്കു​ന്ന​തി​നു​പ​ക​രം മ​ന​പൂ​ര്‍​വം യാ​ത്ര​ക്കാ​രെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ക​യും വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു യു​വ​തി. യു​വ​തി​ക്കെ​തി​രെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യു​ടെ താ​ഴെ വ​രു​ന്ന​ത്.  ഇത് സാധാരണ കാണ്ചയാണെന്നാണ് മിക്കവരും പറഞ്ഞത്.  ട്രെയിനിലും മെട്രോയിലും യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ടെന്നാണ് പലരും പറയുന്നത്.  പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment