കാ​മു​ക​ന് ത​ന്നെ​ക്കാ​ൾ 17വ​യ​സ് കു​റ​വ്; പ്രാ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച യു​വ​തി പി​ടി​യി​ൽ

ബെ​യ്ജിം​ഗ്: കാ​മു​ക​നി​ൽ നി​ന്ന് യ​ഥാ​ർ​ഥ പ്രാ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച യു​വ​തി പി​ടി​യി​ൽ. ചൈ​ന​യി​ലെ ബെ​യ്ജിം​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം.17 വ​യ​സി​ന് ഇ​ള​യ കാ​മു​ക​നോ​ട് യ​ഥാ​ർ​ഥ പ്രാ​യം വെ​ളി​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് യുവതി ഇ​ങ്ങ​നെ ചെ​യ്ത​ത്.

1982 ലാ​ണ് യു​വ​തി ജ​നി​ച്ച​ത്. ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​ത്ത യു​വ​തി ത​ന്‍റെ പാ​സ്‌​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ടി​ലെ ഇ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കി.

സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ്റ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് പാ​സ്‌​പോ​ർ​ട്ട് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ മു​ന്നോ​ട്ട് പോ​കാ​ൻ കാ​മു​ക​നെ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു.

എന്നാൽ അവസാനം ത​നി​ക്ക് ര​ണ്ട് ചൈ​നീ​സ് പാ​സ്‌​പോ​ർ​ട്ട് ഉ​ണ്ടെ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. ഒ​ന്നി​ൽ ത​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം 41ഉം മ​റ്റൊ​ന്നി​ൽ 27ഉം ​ആ​ണ്. 24 കാ​ര​നാ​യ കാ​മു​ക​നി​ൽ നി​ന്ന് ത​ന്‍റെ യ​ഥാ​ർ​ഥ പ്രാ​യം മ​റ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് യു​വ​തി ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പ​റ​ഞ്ഞു. അ​ത് അ​വ​രു​ടെ ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്നും അ​വ​ൾ ക​രു​തി.

ദ​മ്പ​തി​ക​ൾ ജ​പ്പാ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്കം. അ​വ​ളു​ടെ ജ​ന​ന വ​ർ​ഷം 1996 എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ല​ഭി​ക്കാ​ൻ ഏ​ക​ദേ​ശം  76,000 രൂ​പ​യാ​ണ് ന​ൽ​കി​യ​ത്. ഒ​ടു​വി​ൽ 3,000 യു​വാ​ൻ (35,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ) പി​ഴ ചു​മ​ത്തു​ക​യും വ്യാ​ജ പാ​സ്‌​പോ​ർ​ട്ട് ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തു.

 

 

 

Related posts

Leave a Comment