എം.​ഐ. ഷാ​ന​വാ​സ് ഇ​നി ഓ​ർ​മ ; ക​ബ​റ​ട​ക്കം  ന​ട​ത്തി; അന്ത്യാജ്ഞലി അർപ്പിക്കാൻ ആയിരങ്ങളെത്തി

കൊ​ച്ചി: അ​ന്ത​രി​ച്ച പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ എം.​ഐ. ഷാ​ന​വാ​സി​ന് (67) ആ​യി​ര​ങ്ങ​ളു​ടെ അ​ന്ത്യാ​ഞ്ജ​ലി. ക​ബ​റ​ട​ക്കം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് എ​സ്ആ​ർ​എം റോ​ഡി​ലു​ള്ള തോ​ട്ട​ത്തും​പ​ടി പ​ള്ളി ക​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി.

പൂ​ർ​ണ സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു ക​ബ​റ​ട​ക്കം. പ​തി​റ്റാ​ണ്ടു കാ​ലം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തി​ള​ങ്ങി​നി​ന്ന ഷാ​ന​വാ​സി​ന് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ണാ​കു​ളം നോ​ർ​ത്ത് ആ​നി ത​യ്യി​ൽ റോ​ഡി​ലെ നൂ​ർ​ജ​ഹാ​ൻ മ​ൻ​സി​ലി​ലെ വ​സ​തി​യി​ലേ​ക്ക് ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഒ​ഴു​ക്കാ​യി​രു​ന്നു.

ഇ​ന്ന​ലെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച ടൗ​ണ്‍​ഹാ​ളി​ലും നൂ​റു​ക​ണ​ക്കി​നു​പേ​ർ ത​ടി​ച്ചു​കൂ​ടി. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​ന്നു. ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ വീ​ട്ടി​ലും തു​ട​ർ​ന്നു പ​ള്ളി​യി​ലും ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷ​മാ​ണു മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി​യ​ത്.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണു ഷാ​ന​വാ​സി​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ഇ​ന്ന​ലെ എ​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള​വ​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ ടൗ​ണ്‍​ഹാ​ളി​ലെ​ത്തി​യി​രു​ന്നു.

താ​മ​ര​ശേ​രി രൂ​പ​ത ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി​യി​ൽ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, ശ​ശി ത​രൂ​ർ, എം.​എം. ഹ​സ​ൻ, കെ.​വി. തോ​മ​സ്, കെ.​സി. ജോ​സ​ഫ്, പി.​സി.​വി​ഷ്ണു​നാ​ഥ്, സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി, സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു, ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഷാ​ന​വാ​സി​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സ​ത്യ​ൻ മൊ​കേ​രി തു​ട​ങ്ങി​യ​വ​ർ ഇ​ന്നു രാ​വി​ലെ വ​സ​തി​യി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

ക​ര​ൾ സം​ബ​ന്ധ​മാ​യ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു ചെ​ന്നൈ ക്രോം​പേ​ട്ടി​ലെ ഡോ. ​റേ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ മാ​സം 31 നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ ഷാ​ന​വാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് വ​ഷ​ളാ​കു​ക​യും ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.35ന് ​മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. ചെ​ന്നൈ​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണു മൃ​ത​ദേ​ഹം വ​സ​തി​യി​ലെ​ത്തി​ച്ച​ത്.

Related posts