മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്‌ച കരതൊടും; തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രത

മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​ന്ധ്ര​യി​ലെ നെ​ല്ലൂ​രി​നും മ​ച്ചി​ല​പ്പ​ട്ടി​ന​ത്തി​നു​മി​ട​യി​ൽ ക​ര​തൊ​ടു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.

ക​ന​ത്ത ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി കാ​ലാ​വ​സ്ഥ വ​കു​പ്പ്. മി​ഷോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ 118 ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വെ. കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​തി​ൽ ഭൂ​രി​ഭാ​ഗ​വും.

വ​രു​ന്ന മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ചെ​ന്നൈ​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ 12 തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചെ​ന്നൈ​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും ഇ​ന്ന​ലെ രാ​ത്രി​യി​ലും ശ​ക്ത​മാ​യി മ​ഴ പെ​യ്തു.

ചെ​ന്നൈ, കാ​ഞ്ചീ​പു​രം, തി​രു​വ​ള്ളൂ​ർ,ചെ​ങ്ക​ൽ​പേ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ-​സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന​ക​ളു​ടെ അം​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തെ തു​ട​ര്‍​ന്ന് വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട്ടി​ലെ​യും തെ​ക്ക​ന്‍ ആ​ന്ധ്ര​യി​ലെ​യും തീ​ര​ദേ​ശ ജി​ല്ല​ക​ള്‍ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

Related posts

Leave a Comment