മൈക്രോഫിനാൻസ് തട്ടിപ്പ്; എ​സ്എ​ൻ​ഡി​പി യൂ​ണി​യ​നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്;അ​ഴി​മ​തി​ക്കാ​രാ​യ യൂ​ണി​യ​ൻ  മാവേലിക്കര ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വയ്ക്ക​ണം

മാ​വേ​ലി​ക്ക​ര: മൈ​ക്രോ​ഫി​നാ​ൻ​സി​ലൂ​ടെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പും യോ​ഗ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്തു​ന്ന മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യു​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന്് മാ​വേ​ലി​ക്ക​ര എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സി​ലേ​ക്ക് പ്ര​ധി​ഷേ​ധ മാ​ർ​ച്ചും, കൂ​ട്ടാ​യ്മ​യും ന​ട​ത്തും.

യൂ​ണി​യ​നി​ലെ ശാ​ഖാ​യോ​ഗം വ​നി​താ സം​ഘം മൈ​ക്രോ​യൂ​ത്ത് മൂ​വ്മെ​ന്‍റ് പ്ര​വ​ർ​ത്ത​ക​രും, ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് മാ​വേ​ലി​ക്ക​ര ബു​ദ്ധ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച് ടൗ​ണ്‍ ചു​റ്റി യൂ​ണി​യ​ൻ ഓ​ഫീ​സി​നു മു​ന്പി​ൽ സ​മാ​പി​ക്കും. എ​സ്എ​ൻ ട്ര​സ്റ്റ് ബോ​ർ​ഡ് മെ​ന്പ​ർ ഇ​റ​വ​ങ്ക​ര വി​ശ്വ​നാ​ഥ​ൻ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ത്ഘാ​ട​നം ചെ​യ്യും.

യോ​ഗം ബോ​ർ​ഡ് മെ​ന്പ​ർ ദ​യ​കു​മാ​ർ ചെ​ന്നി​ത്ത​ല, മു​ൻ യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി. ​സ​ത്യ​പാ​ൽ, യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​യ​കു​മാ​ർ പാ​റ​പ്പു​റ​ത്ത്, രാ​ജ​ൻ ഡ്രീം​സ്, ഗോ​പ​ൻ ആ​ഞ്ഞി​ലി​പ്ര, ര​ഞ്ചി​ത് ര​വി, വ​ന്ദ​ന സു​രേ​ഷ്, വാ​സു​ദേ​വ​ൻ, ര​വി പ​ത്തി​ശ്ശേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

മൈ​ക്രോ ഫി​നാ​ൻ​സി​ലൂ​ടെ​യും, ചാ​രും​മൂ​ട് എ​സ്എ​ൻ ഹോ​സ്പി​റ്റ​ൽ പ​ണ​യ​പ്പെ​ടു​ത്തി​യും, പ്രീ​മാ​ര്യേ​ജ് ക​രു​ത​ൽ ധ​നം അ​പ​ഹ​രി​ച്ചും, നോ​ട്ട് നി​രോ​ധ​ന സ​മ​യ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി കോ​ടി​ക​ളു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചും, യൂ​ണി​യ​ൻ വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച് ല​ക്ഷ​ങ്ങ​ൾ ന​ഷ്ടം വ​രു​ത്തി​യും, ക​ട​വൂ​ർ സ്കൂ​ൾ നി​യ​മ​ന​ത്തി​ൽ വാ​ങ്ങി​യ കോ​ഴ അ​പ​ഹ​രി​ച്ചും 12.5 കോ​ടി രൂ​പ​യു​ടെ വ​ൻ വെ​ട്ടി​പ്പാ​ണ് യു​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് വാ​സും, സെ​ക്ര​ട്ട​റി ബി.​സു​രേ​ഷ് ബാ​ബു​വും, വൈ. ​പ്ര​സി​ഡ​ന്‍റ് ഷാ​ജി.​എം.​പ​ണി​ക്ക​രും ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് യൂ​ണി​യ​ൻ സം​ര​ക്ഷ​ണ സ​മ​തി​യു​ടെ ആ​രോ​പ​ണം.

ആ​രോ​പ​ണ വി​ധേ​യ​ർ മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ത്വം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​നാ​ൽ, കേ​സ് അ​ന്വേ​ഷ​ണം സു​ഗ​മ​മാ​യി ന​ട​ക്കു​ന്ന​തി​ന് യൂ​ണി​യ​ൻ ഓ​ഫീ​സും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം.

Related posts