കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ശേ​ഷി  ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കി​ല്ലെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ


ചെ​ങ്ങ​ന്നൂ​ർ: കാ​ലം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ശേ​ഷി ഇ​ല്ലാ​ത്ത പാ​ർ​ട്ടി​യാ​ണ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി എ​ന്ന് മു​ൻ മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. അ​തു​കൊ​ണ്ടാ​ണ് പ്ര​തി​യോ​ഗി​ക​ളെ അ​തി​ദാ​രു​ണ​മാ​യി കൊ​ല ചെ​യ്യു​ന്ന​ത്. മാ​ർ​ക്സി​സ്റ്റ് പ്ര​ത്യ​യ ശാ​സ്ത്രം ചോ​ര​ക്ക​ളി​യു​ടേ​താ​ണ്.

യു​വ​മോ​ർ​ച്ച ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി നൂ​റ് വ​ർ​ഷം തി​ക​യു​ന്പോ​ൾ ഭാ​ര​ത​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ പ്ര​ത്യ​യ ശാ​സ്ത്ര​മാ​യി മാ​റി​യെ​ന്നും, അ​ക്ര​മ​ങ്ങ​ളു​ടേ​യും, കൊ​ല​പാ​ത​ക​ങ്ങ​ളു​ടേ​യും പാ​ത പി​ന്തു​ട​ർ​ന്ന​തു​കൊ​ണ്ടാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​ർ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് യു​വ​മോ​ർ​ച്ച നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് കോ​ടി​യാ​ട്ടു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. ഗോ​പ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജു ഇ​ട​ക്ക​ല്ലി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ഗ്രാ​മം, യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ടി ബി. ​അ​ജു​ബ്, കെ.​ജി. ക​ർ​ത്ത, ജി. ​ജ​യ​ദേ​വ​ൻ, ശ്യാ​മ​ളാ കൃ​ഷ്ണ​കു​മാ​ർ, സ​തീ​ഷ് ചെ​റു​വ​ല്ലൂ​ർ, സ​ജു കു​രു​വി​ള, ര​മേ​ശ് പേ​രി​ശേ​രി, ശ്രീ​ജി​ത്ത് വൈ​ശ​ത്ത്, ശ്രീ​നാ​ഥ്, രോ​ഹി​ത്ത്, സൂ​ര​ജ് വെ​ണ്‍​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പു​ഷ്പാ​ർ​ച്ച​ന ന​ട​ന്നു.

Related posts