ക​ത്രീ​ന കൈ​ഫി​ന്‍റെ ക​വി​ളു​ക​ൾ പോ​ലെ; റോഡുകൾ മോശമാണെന്ന് പരാതിപ്പെട്ട ആളുകൾക്ക് മ​ന്ത്രി നൽകിയ മറുപടി പുലിവാലാകുന്നു

 

ജ​യ്പൂ​ർ: റോ​ഡു​ക​ൾ ന​ടി ക​ത്രീ​ന കൈ​ഫി​ന്‍റെ ക​വി​ളു​ക​ൾ പോ​ലെ​യാ​വ​ണ​മെ​ന്ന് രാ​ജ​സ്ഥാ​ൻ മ​ന്ത്രി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന​യി​ൽ ഇ​ടം​ല​ഭി​ച്ച രാ​ജേ​ന്ദ്ര ഗു​ദ്ദ ക​ത്രീ​ന​യു​ടെ ക​വി​ൾ പ​രാ​മ​ർ​ശം ന​ട​ത്തി പു​ലി​വാ​ൽ​പി​ടി​ച്ചു.

സ്വ​ന്തം മ​ണ്ഡ​ല​മാ​യ ഉ​ദ​യ​പു​ർ​വാ​ഡി​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് രാ​ജേ​ന്ദ്ര ഗു​ദ്ദ​യു​ടെ നാ​ക്ക് സ്ലി​പ്പാ​യ​ത്. മ​ണ്ഡ​ല​ത്തി​ലെ റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യെ കു​റി​ച്ച് പ​രാ​തി പ​റ​ഞ്ഞ ആ​ളു​ക​ളോ​ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി.

ക​ത്രീ​ന കൈ​ഫി​നെ കേ​റ്റ് കൈ​ഫെ​ന്നാ​ണു മ​ന്ത്രി ആ​ദ്യം വി​ശേ​ഷി​പ്പി​ച്ച​ത്. സ​ദ​സ്സി​ലു​ള്ള​വ​ർ അ​തു ക​ത്രീ​ന കൈ​ഫാ​ണെ​ന്നു തി​രു​ത്തി. അ​പ്പോ​ൾ, അ​തു​പോ​ലെ വേ​ണം റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നാ​യി പ​രാ​മ​ർ​ശം.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ലെ മ​ന്ത്രി​സ​ഭാ വി​ക​സ​നം. 2019ൽ ​ബി​എ​സ്പി വി​ട്ടു കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ഗു​ദ്ദ​യ്ക്ക് ഇ​തോ​ടെ​യാ​ണു മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം ല​ഭി​ച്ച​ത്. ഉ​ദാ​യ്പു​ർ​വാ​തി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​ണ്.

Related posts

Leave a Comment