മ​ന്ത്രി കെ. രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ജാ​തീ​യ​മാ​യി ആ​ക്ഷേ​പി​ച്ച  പ്ര​തി ശരത് നായർ അറസ്റ്റിൽ; മുംബൈയിൽ നിന്ന് പ്രതിയെ പിടികൂടിയത് തിരുവല്ല പോലീസ്

തി​രു​വ​ല്ല: മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ അ​ധി​ക്ഷേ​പി​ച്ച് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട പ​രു​മ​ല ഇ​ട​യ്ക്കാ​ട്ട് വീ​ട്ടി​ല്‍ ശ​ര​ത് നാ​യ​രെ (സു​രേ​ഷ് കു​മാ​ര്‍, 50) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ മാ​വേ​ലി​ക്ക​ര സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ന്‍​ഡു ചെ​യ്തു.

153 (എ) ​പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മ​ണ്ഡ​ല​പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് ത​ങ്ക​അ​ങ്കി ചാ​ര്‍​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന വേ​ള​യി​ല്‍ മ​ന്ത്രി സോ​പാ​ന​ത്ത് നി​ല്‍​ക്കു​ന്ന ഫോ​ട്ടോ ഉ​ള്‍​പ്പെ​ടു​ത്തി ജാ​തീ​യ അ​ധി​ക്ഷേ​പം ന​ട​ത്തും​വി​ധം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ഇ​ട്ട​തി​നാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മും​ബൈ​യി​ലെ ഒ​രു ക​മ്പ​നി​യി​ല്‍ ഇ​ല​ക്‌​ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ്, പു​ളി​ക്കീ​ഴ് എ​സ്‌​ഐ ഷ​ജീം, എ​എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍, സി​പി​ഒ മ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment