ആ ഫോട്ടോ അയാളും കണ്ടിരുന്നു! ആ അമ്മയുടെ പ്രാർഥന ഫലിച്ചു, വ്യാപാരി രക്ഷകനായി; വീ​ടു​വി​ട്ടി​റ​ങ്ങി​യ 11കാ​ര​നെ ക​ണ്ടെ​ത്തി

ഗാ​ന്ധി​ന​ഗ​ർ: അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു​വി​ട്ടി​റ​ങ്ങി​യ 11കാ​ര​നെ ക​ണ്ടെ​ത്തി. അ​തി​ര​ന്പു​ഴ ടൗ​ണി​ലെ വ്യാ​പാ​രി​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ച്ച​ത്.

ആ​ർ​പ്പൂക്ക​ര പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ താ​മ​സ​ക്കാ​ര​നാ​യ ആ​ദി​നാ​ഥ്് അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ വീ​ടു വി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സ​ന്ധ്യ​യ്ക്കു ശേ​ഷ​വും കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ഫേ​സ്ബു​ക്കി​ൽ കു​ട്ടി​യു​ടെ ചി​ത്രം സ​ഹി​തം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു.

അ​തി​ര​ന്പു​ഴ​യി​ലെ ഒ​രു വ്യാ​പാ​രി സ്ഥാ​പ​നം രാ​ത്രി അ​ട​ച്ച ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മു​ൻ​വ​ശ​ത്തെ റോ​ഡി​ൽ​ക്കൂ​ടി ഒ​രു കു​ട്ടി ന​ട​ന്നു പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ച്ച കു​ട്ടി​യു​ടെ ഫോ​ട്ടോ വ്യാ​പാ​രി​യും ക​ണ്ടി​രു​ന്നു. സം​ശ​യം തോ​ന്നി​യ വ്യാ​പാ​രി വാ​ഹ​നം നി​ർ​ത്തി കു​ട്ടി​യോ​ട് വി​വ​രം തി​ര​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ്യാ​പാ​രി കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി ആ​ർ​പ്പൂക്ക​ര​യി​ലു​ള്ള വീ​ട്ടി​ലെ​ത്തി​ച്ചു. അ​മ്മ വ​ഴ​ക്കു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Related posts

Leave a Comment