വ​ഴി​തെ​റ്റി​യ എ​ട്ട് വ​യ​സു​കാ​ര​ന് തു​ണ​യാ​യി അങ്കണവാ​ടി അ​ധ്യാ​പി​ക; മകനെ തിരികെകിട്ടിയ കുടുംബം ടീച്ചറുടെ വീട് സന്ദർശിച്ചു 


അ​മ്പ​ല​പ്പു​ഴ: വ​ഴി തെ​റ്റി​യ എ​ട്ട് വ​യ​സു​കാ​ര​ന് തു​ണ​യാ​യി അങ്കണവാ​ടി അ​ധ്യാ​പി​ക . അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 63-ാം ന​മ്പ​ർ അങ്കണവാ​ടി അ​ധ്യാ​പി​ക പു​റ​ക്കാ​ട് പു​ന്ത​ല ലൈ​ജു ഭാ​യി​യാ​ണ് കു​ട്ടി​ക്ക് ര​ക്ഷ​ക​യാ​യ​ത്.​

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ അ​മ്പ​ല​പ്പു​ഴ​യി​ലാ​യി​രു​ന്നു സം​ഭ​വം.​വി​നോ​ദ​യാ​ത്ര​ക്ക് പോ​യ തി​രു​നെ​ൽ​വേ​ലി കു​ടും​ബം അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് സ​മീ​പം ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നി​റ​ങ്ങി​യ സ​മ​യ​ത്ത് ഇ​വ​ർ​ക്കൊ​പ്പം വ​ന്ന എ​ട്ട് വ​യ​സു​കാ​ര​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഒ​രു കു​ട്ടി ക​ര​യു​ന്ന​ത് ലൈ​ജു ഭാ​യി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ൾ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു കു​ട്ടി പ​റ​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ലൈ​ജു ഭാ​യ് അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

അ​ൽ​പ്പം ക​ഴി​ഞ്ഞ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി മാ​താ​പി​താ​ക്ക​ൾ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി അ​റി​യി​ച്ചു.​പോ​ലീ​സ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് മാ​താ​പി​താ​ക്ക​ൾ സ്റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി​യെ ഏ​റ്റു വാ​ങ്ങി.

ത​ങ്ങ​ളു​ടെ കു​ട്ടി​യെ തി​രി​കെ​യേ​ൽ​പ്പി​ച്ച ലൈ​ജു ഭാ​യി​യു​ടെ പു​ന്ത​ല​യി​ലെ വ​സ​തി​യി​ലും ഈ ​കു​ടും​ബം സ​ന്ദ​ർ​ശി​ച്ചു.

Related posts

Leave a Comment