പോലീസിനെ സിസിടിവി ചതിച്ചില്ല; കാ​ണാ​താ​യ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ക​ർ​ണാ​ട​ക​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ


ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​രി​ൽനി​ന്ന് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ർ​ണാ​ട​ക​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​യ്യാ​വൂ​രി​ലെ പി​ണ​ക്കാ​ട്ട് തോ​മ​സി (68) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ർ​ണാ​ട​ക കു​ട​കി​ലെ കു​ട്ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​വി​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ൽ ജോ​ലി​ക്കുപോ​യ തൊ​ഴി​ലാ​ളി​ക​ൾ മൃ​ത​ദേ​ഹം ക​ണ്ട​തി​നെ തു​ട​ർ​ന്ന് കു​ട്ട പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കേ​ര​ള പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​യ്യാ​വൂ​രി​ൽനി​ന്ന് കാ​ണാ​താ​യ തോ​മ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19 നാ​ണ് തോ​മ​സി​നെ കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​യ്യാ​വൂ​ർ എ​സ്ഐ എം.​ജെ. ബെ​ന്നി യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

19 ന് ​രാ​വി​ലെ 11.35 ന് ​തോ​മ​സ് ശ്രീ​ക​ണ്ഠ​പു​രം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ​ത്തി​യ​താ​യി ഇ​വി​ടത്തെ സി​സി​ടി​വി യി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​രുന്നില്ല.

പ​യ്യാ​വൂ​ർ എ​സ്ഐ എം.​ജെ. ബെ​ന്നിയു​ടെ നേ​തൃ​ത്വ​ത്തി​ൽ കുട്ടിയിലെത്തി നടത്തിയ അ​ന്വേ​ഷ​ണത്തിൽ കു​ട്ട​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽനി​ന്ന് തോ​മ​സ് പെ​ട്രോ​ൾ വാ​ങ്ങി പോ​കു​ന്ന​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യം കു​ട്ട പോ​ലീ​സി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം തോ​മ​സി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

തോ​മ​സി​ന്‍റെ ബ​ന്ധു​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം തോ​മ​സി​ന്‍റേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Related posts

Leave a Comment