നഷ്ടപ്പെടുത്തി..! സംസ്ഥാനത്ത് മന്ത്രിതന്നെ സ്ത്രീ പീഡനത്തിന്‍റെ പേരിൽ രാജിവയ്ക്കേ ണ്ട സ്ഥിതി; ഇനി രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പറ്റില്ലല്ലോയെന്ന് എംഎം ഹസൻ

mmhassanതിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ പോലീസിനു വീഴ്ച സംഭവിക്കുന്നതാ യി കെപിസിസി പ്രസിഡന്‍റ് എം.എം. ഹസൻ. സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണം സർക്കാരിന്‍റെ പ്രഖ്യാപനങ്ങ ളിൽ മാത്രം ഒതുങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മന്ത്രിതന്നെ സ്ത്രീ പീഡനത്തിന്‍റെ പേരിൽ രാജിവയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മന്ത്രി രാജിവച്ചതിനാൽ ഇനി രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പറ്റില്ലല്ലോ എന്നും ഹസൻ പറഞ്ഞു.

Related posts