ഈ ​വ​ർ​ഷം പ​വ​ർ​ക​ട്ടി​ല്ല; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​തി​യ വീ​ടു​ക​ൾ​ക്കും മു​ക​ളി​ൽ സോ​ളാ​ർ സ്ഥാ​പി​ച്ച്  വൈ​ദ്യു​തി കൂടുതൽ ഉത്പാദിപ്പിക്കുമെന്ന് മ​ന്ത്രി എം.​എം. മ​ണി

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്ത് സൗ​രോ​ർ​ജ്ജ​ത്തി​ൽ​നി​ന്ന് 500 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മു​ണ്ടെ​ന്ന് മ​ന്ത്രി എം.​എം. മ​ണി പ​റ​ഞ്ഞു. കോ​ർ​പ​റേ​ഷ​നി​ൽ ഉൗ​ർ​ജ​ക്ഷ​മ​ത​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​റ്റി​ൽ​നി​ന്ന് പ​ര​മാ​വ​ധി വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നും ല​ക്ഷ്യ​മു​ണ്ട്.

സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​തി​യ വീ​ടു​ക​ൾ​ക്കും മു​ക​ളി​ൽ സ്ഥാ​പി​ച്ച് വൈദ്യുതി ഉ​ത്പാ​ദി​പ്പി​ക്കും. ചെ​ല​വുകു​റ​ച്ച് കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ത്പാ​​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​സം​സ്ഥാ​ന​ത്ത് 14 ശ​ത​മാ​നം വൈ​ദ്യു​തി പാ​ഴാ​യിപ്പോകു​ന്നു​ണ്ട്. സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​തു കു​റ​യ്ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്കും വൈ​ദ്യ​ുതി ബോ​ർ​ഡ് രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്ത് ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി​യു​ടെ 30ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ത്പാ​​ദി​പ്പി​ക്കു​ന്ന​ത്. 70 ശ​ത​മാ​നം പു​റ​ത്തുനി​ന്ന് വി​ല​യ്ക്കു​വാ​ങ്ങി​യാ​ണ് വി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ടു​ത്ത​വ​ര​ൾ​ച്ച​യു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ഉത്പാദനം 25ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നി​ട്ടും ലോ​ഡ്ഷെ​ഡി​ങ്ങും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി​യി​ല്ല. ഈ ​വ​ർ​ഷ​വും ലോ​ഡ്ഷെ​ഡി​ങ്ങും പ​വ​ർ​ക​ട്ടും ഏ​ർ​പ്പെ​ടു​ത്തി​ല്ല. ജ​ലം പാ​ഴാ​കാ​തെ സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ വൈ​ദ്യു​തി​യും പാ​ഴാ​കാ​തെ സൂ​ക്ഷി​ക്ക​ണം.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​ല പ​ദ്ധ​തി​ക​ളും ഉ​പേ​ക്ഷി​ച്ചു. 70 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ പ​ള്ളി​വാ​സ​ൽ പ​ദ്ധ​തി​യും ഉ​പേ​ക്ഷി​ച്ചു. ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. 26 ചെ​റു​കി​ട വൈ​ദ്യു​തി പ​ദ്ധ​തി​ക​ളും തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യം. ഇ​ത്ത​രം ചെ​റു​കി​ട പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ മ​ഹ​ത്താ​യ പ​ങ്കാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts