കോ​വി​ഡ്! അ​നാ​ഥ​രാ​ക്കിയത്‌ പ​തി​നാ​യി​ര​ത്തി​ലേ​റെ കു​ട്ടി​കളെ; പ്ര​​തി​​സ​​ന്ധി​​ക്കി​​ടെ കാണാതായത്‌ 448 കു​​ട്ടി​​ക​​ളെ

ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് മ​​ഹാ​​മാ​​രികൊ​​ണ്ടു മാ​​ത്രം രാ​​ജ്യ​​ത്ത് 10,094 കു​​ട്ടി​​ക​​ൾ മാ​​താ​​പി​​താ​​ക്ക​​ളെ ന​​ഷ്ട​​പ്പെ​​ട്ട് അ​​നാ​​ഥ​​രാ​​യി​​ട്ടു​​ണ്ടെ​​ന്ന് ദേ​​ശീ​​യ ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ സു​​പ്രീം​​കോ​​ട​​തി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.

വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടെ ബാ​​ല സ്വ​​രാ​​ജ് പോ​​ർ​​ട്ട​​ലി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

2020 ഏ​​പ്രി​​ൽ മു​​ത​​ൽ 2022 ജ​​നു​​വ​​രി 11 വ​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ 1,36,910 കു​​ട്ടി​​ക​​ൾ​​ക്ക് ത​​ങ്ങ​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളി​​ൽ ഒ​​രാ​​ളെ കോ​​വി​​ഡ് കാ​​ര​​ണം ന​​ഷ്ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​ക്കി​​ടെ ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ 448 കു​​ട്ടി​​ക​​ളെ കാണാതായിട്ടുണ്ട്.

​​വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​ട്ടി​​ക​​ളു​​ടെ സം​​ര​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാ​​ൻ ദേ​​ശീ​​യ ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ സം​​സ്ഥാ​​ന ക​​മ്മീ​​ഷ​​നു​​ക​​ളു​​മാ​​യി വെ​​ർ​​ച്വ​​ൽ യോ​​ഗം ന​​ട​​ത്തു​​ന്നു​​ണ്ട്.

മൂന്നാം ത​​രം​​ഗ​​ത്തി​​ൽ കൂ​​ടു​​ത​​ൽ ക​​രു​​ത​​ൽ എ​​ടു​​ക്ക​​ണം എ​​ന്ന​​തു​​ൾ​​പ്പെടെ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും ക​​മ്മീ​​ഷ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം സു​​പ്രീം​​കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ സ​​ത്യ​​വാങ്‌​​മൂ​​ല​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി.

സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ പീ​​ഡി​​യാ​​ട്രി​​ക്സ് വാ​​ർ​​ഡു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ വ​​ർ​​ധി​​പ്പി​​ച്ച് ആ​​ധൂ​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ സ​​ജ്ജീ​​ക​​രി​​ക്കു​​ക, എ​​ൻ​​ഐ​​സി​​യു, എ​​സ്എ​​ൻ​​സി​​യു എ​​ന്നി​​വ സ​​ജ്ജീ​​ക​​രി​​ക്കു​​ക, അ​​വ​​ശ്യ മ​​രു​​ന്നു​​ക​​ൾ എ​​ല്ലാ ആ​​ശു​​പ​​ത്രി​​ക​​ളും ഉ​​റ​​പ്പു വ​​രു​​ത്തു​​ക എ​​ന്നി​​വ​​യാ​​ണ് സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​ർ​​ദേ​​ശം.

ശി​​ശു സം​​ര​​ക്ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ഴി​​യു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് കോ​​വി​​ഡ് വ​​ന്നി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​ക്കാ​​ര്യ​​വും സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​​ക​​ൾ സം​​ബ​​ന്ധി​​ച്ചും സം​​സ്ഥാ​​ന​​ങ്ങ​​ൾ വി​​വ​​രം ന​​ൽ​​ക​​ണം.

കൂ​​ടാ​​തെ തെ​​രു​​വി​​ൽ ക​​ഴി​​യു​​ന്ന കു​​ട്ടി​​ക​​ളു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ക്ക​​ണം.

Related posts

Leave a Comment