വാഷിംഗ്ടൺ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാസ്തവത്തിൽ മോദിയോടു സഹതാപമാണുള്ളതെന്നും രാഹുൽ. യുഎസിലെ വാഷിംഗ്ടൺ ഡിസിയിലെ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥികളുമായുള്ള സംവാദത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.
നിങ്ങൾ ആശ്ചര്യപ്പെടും, പക്ഷേ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാടുണ്ട്, ആ കാഴ്ചപ്പാടിനോട് യോജിക്കുന്നില്ല.
പക്ഷെ മോദിയെ വെറുക്കുന്നില്ല. വാസ്തവത്തിൽ, പല നിമിഷങ്ങളിലും മോദിയോടു സഹതപിക്കുന്നു. മോദി ശത്രുവാണെന്നു കരുതുന്നില്ല – രാഹുൽ പറഞ്ഞു. മൂന്നു ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയതാണു രാഹുൽ.