നരേന്ദ്രമോദിയുടെ ഈ നാട്ടില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണം അനുവദിക്കില്ല! എന്നാല്‍ വോട്ട് ചെയ്യാത്തവര്‍ക്ക് പിഴ ശിക്ഷയും; വ്യത്യസ്തമായ കാരണങ്ങള്‍ ഇങ്ങനെ..

തെരഞ്ഞെടുപ്പ് കാലം അടുത്താല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് തകൃതിയായി നടക്കുക. വ്യത്യസ്തവും ആകര്‍ഷകവുമായ രീതിയില്‍ പ്രചാരണം നടത്താന്‍ സ്ഥാനാര്‍ത്ഥികളുടെ അനുയായികളുടെയും ബഹളമാവും പിന്നീട് നാട്ടില്‍ മുഴുവന്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ രാജസമദ്യാല എന്ന ഗ്രാമത്തില്‍ ഏത് തെരഞ്ഞെടുപ്പ് വന്നാലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല, അല്ല നടത്താറില്ല. അതിന് കാരണവുമുണ്ട്.

ഇത്തരത്തിലുള്ള പരിപാടികള്‍ തങ്ങളുടെ ഗ്രാമത്തിലെ മതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നത്. അതിനാല്‍ രാഷ്ട്രീയ പ്രാചരണ പരിപാടികള്‍ ഇവിടെ നിരോധിച്ചിരിക്കുകയാണ്.

ഗ്രാമ-വികസന കമ്മിറ്റി തയ്യാറാക്കിയിരിക്കുന്ന നിയമ വ്യവസ്ഥകളുടെ ചട്ടക്കൂടിലാണ് രാജസമദ്യാലയിലെ ജനങ്ങള്‍ ജീവിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് ലംഘി ച്ചാല്‍ ഇവിടെ ഉള്ളവര്‍ പിഴ അടയ്ക്കേണ്ടതായി വരും. അതില്‍ ഒരു നിയമമാണ് തെരഞ്ഞെടുപ്പിന് വോട്ടു ചെയ്യാത്തവര്‍ പിഴ അടയ്ക്കണം എന്നുള്ളത്.

രാഷ്ട്രീയ പ്രചാരണങ്ങള്‍ പരിസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ഗ്രാമത്തില്‍ വിഭജനം ഉണ്ടാക്കുമെന്നും ആളുകള്‍ കരുതുന്നു. അതുകൊണ്ട് ഇവിടെ പ്രചാരണപരിപാടികള്‍ നിരോധിച്ചിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളും ഇതിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

അതേ സമയം വോട്ടെടുപ്പിനെ ഇവര്‍ അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാത്തവരില്‍ നിന്ന് 51 രൂപയാണ് പിഴയായി ഈടാക്കുന്നത്. ഗ്രാമത്തിന്റെ മുഴുവന്‍ പങ്കാളിത്തവും തെരഞ്ഞടുപ്പില്‍ ഉറപ്പാക്കുന്നതിനാണിത്. എന്നാല്‍ വോട്ടുചെയ്യുന്നവരുടെ പട്ടികയില്‍ മരിച്ചവരും വിവാഹം കഴിഞ്ഞു പോയ യുവതികളും ഉണ്ട.് നിലവില്‍ 95-96 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. പ്ലാസ്റ്റിക് കവറുകള്‍ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞാലും കുടുങ്ങും. അതിനും പിഴയടയ്ക്കേണ്ടി വരും.

ഇതിനെല്ലാം പുറമേ, ആളുകള്‍ക്ക് ആവശ്യമായ എല്ലാ നൂതന സംവിധാനങ്ങളും ഗ്രാമത്തിലുണ്ട്. ഇന്റര്‍നെറ്റ് കണക്ഷന്‍, വൈഫൈ, സി.സി.റ്റി.വി ക്യാമറ, മികച്ച ക്രിക്കറ്റ് ഗ്രൗണ്ട് തുടങ്ങിയവ ഇതില്‍പെടും” ഗ്രാമമുഖ്യന്‍ അസോക് ഭായ് വഗേര പറഞ്ഞു.

Related posts