കൈയ്യില്‍ എപ്പോഴും അതുണ്ടാകും ! അതിനുള്ളിലുള്ളതാവട്ടെ ഒബ്‌സേര്‍വേഴ്‌സ് നോട്ട്ബുക്കും മേക്കപ്പ് സാധനങ്ങളും പിന്നെ…പാര്‍വതിയുടെ ‘ഫെമിനിച്ചി’ ബാഗിന്റെ സവിശേഷതകള്‍ ഇങ്ങനെ…

വ്യക്തമായ നിലപാടുകളിലൂടെയും അഭിനയമികവിലൂടെയും മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ സ്ത്രീപക്ഷ നിലപാടുകള്‍ താരത്തിന് ഫെമിനിച്ചി എന്ന പേര് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോളിതാ ഒരു ഫെമിനിച്ചിയുടെ ബാഗില്‍ എന്തൊക്കെയുണ്ടാകുമെന്ന് നടി പറയുകയാണ്. സ്വകാര്യ ചാനലിലെ വാട്ട് ആസ് ഇന്‍ മൈ ബാഗ് എന്ന പരിപാടിയിലാണ് താരം സ്വന്തം ബാഗ് തുറന്നത്.

തന്റെ ബാഗില്‍ എന്തൊക്കെയുണ്ടാകുമെന്ന് പാര്‍വതി തന്നെ വ്യക്തമാക്കുന്നു. ഫെമിനിച്ചി എന്ന് എംേബ്രായ്ഡറി ചെയ്ത, കറുപ്പു നിറത്തിലുള്ള ഒരു ബാഗാണ് പാര്‍വതി ഉപയോഗിക്കുന്നത്. ഒബ്സേര്‍വേഴ്‌സ് നോട്ട് ബുക്ക് എന്ന് പേരിട്ടിട്ടുള്ള ഒരു നോട്ട് ബുക്കാണ് ആദ്യം പാര്‍വതി പരിചയപ്പെടുത്തുന്നത്. ഇതു പോലുള്ള ഒരു നോട്ട് ബുക്ക് നടിക്ക് അത്യാവശ്യമാണെന്നും പാര്‍വതി പറയുന്നു.

ഒരുപാട് സംസാരിക്കുന്ന ആളായതിനാല്‍ തൊണ്ട വേദന വരാതിരിക്കാനുള്ള മരുന്ന്, ലിപ് ബാം,ലിപ്സ്റ്റിക്, മുടി ചീകുന്ന ചീപ്പ്, ഒരു കൊച്ചു ബാഗ്, ഹെയര്‍ ക്രീം തുടങ്ങിയവയും ബാഗിലുണ്ട്. ഇയര്‍ ഫോണ്‍, പഴ്‌സ്, ഫോണ്‍ എന്നിവ തന്റെ ബാഗില്‍ നിര്‍ബന്ധമായും ഉണ്ടാകാറുള്ള സാധനങ്ങളാണെന്നും പാര്‍വതി പറയുന്നു.

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉയരെ ആണ് പാര്‍വതിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. ആസിഫ് അലിയും ടൊവിനോ തോമസുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എന്തായാലും ഫെമിനിച്ചി ബാഗിന്റെ ഉള്ളടക്കമറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

Related posts