ചെലവായത് കോടികൾ; ആർക്കും വേണ്ടേ മൂവാറ്റുപുഴയിലെ ഈ മത്സ്യമാർക്കറ്റ്? തുറക്കാത്തിന് കാ​ര​ണ​മാ​യി​ ന​ഗ​ര​സ​ഭ പറ‍യുന്നതിങ്ങനെ


മൂ​വാ​റ്റു​പു​ഴ: ആ​റു വ​ര്‍​ഷം മു​മ്പ് കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ര്‍​മി​ച്ച അ​ത്യാ​ധു​നി​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍.

വ​ര്‍​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം മു​മ്പ് മാ​ര്‍​ക്ക​റ്റി​ലെ സ്റ്റാ​ളു​ക​ള്‍ ലേ​ല​ത്തി​നെ​ടു​ത്ത​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​തെ ഓ​രോ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നെ​തി​രേ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.

പ്ര​വ​ര്‍​ത്ത​നം ഉ​ട​ന്‍ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ​ര​സ​ഭ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തീ​ര​ദേ​ശ വി​ക​സ​ന തു​ക​യ​ട​ക്കം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ര​ണ്ട് കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് നാ​ല​ര വ​ര്‍​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

ഇ​തി​നി​ടെ ന​ഗ​ര​സ​ഭാ ച​ട്ടം ലം​ഘി​ച്ച് ലേ​ല​ത്തി​നെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രെ​യും ഒ​ഴി​വാ​ക്കി ന​ഗ​ര​ത്തി​ലെ ലൈ​സ​ന്‍​സു​ള്ള ചെ​റു​കി​ട മീ​ന്‍ ക​ച്ച​വ​ട​ക്കാ​രെ ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചു. ഇ​തു​മൂ​ലം ന​ഗ​ര​സ​ഭ ഉ​ദേ​ശി​ച്ച​തി​ലും വ​ള​രെ കു​റ​ഞ്ഞ തു​ക​യ്ക്കാ​ണ് ലേ​ലം ന​ട​ന്ന​ത്.

എ​ന്നാ​ല്‍, മ​ത്സ്യ​വി​ല്പ​ന​ക്കാ​ര്‍ ആ​രും സ്റ്റാ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. ഇ​തി​ന് ഇ​വ​ര്‍ ഒ​ട്ടേ​റെ നി​ബ​ന്ധ​ന​ക​ളാ​ണ് ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ല്‍​വ​ച്ച​ത്. ഇ​തേ തു​ട​ര്‍​ന്നാ​ണ് ന​ഗ​ര​സ​ഭ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​യ​ത്.

ഇ​തി​നി​ടെ, മാ​ര്‍​ക്ക​റ്റി​ലെ ഫ്രീ​സ​ര്‍ സം​വി​ധാ​ന​വും ആ​ധു​നി​ക മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​വു​മെ​ല്ലാം താ​റു​മാ​റാ​യി. മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന്‍റെ കൂ​റ്റ​ന്‍ ബോ​ര്‍​ഡും ന​ശി​ച്ച​നി​ല​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു.

​ര്‍​ക്ക​റ്റി​ലെ കെ​ട്ടി​ട​ത്തി​ന​ക​ത്തും പു​റ​ത്തും കാ​ലി​ക​ള്‍ മേ​യു​ക​യാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്ല മ​ത്സ്യം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന​ത്തു അ​ഞ്ചി​ട​ത്ത് ആ​രം​ഭി​ച്ച ആ​ധു​നി​ക മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​ത്ത ഏ​ക മാ​ര്‍​ക്ക​റ്റാ​ണ് ഇ​ത്.

എം​സി റോ​ഡി​ല്‍ പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ക്ക​റ്റി​ന് പ​ക​ര​മാ​യാ​ണ് ഇ​ഇ​സി മാ​ര്‍​ക്ക​റ്റി​നേ​ടു ചേ​ര്‍​ന്ന് ആ​ധു​നി​ക രീ​തി​യി​ല്‍ പു​തി​യ മ​ത്സ്യ മാ​ര്‍​ക്ക​റ്റ് പ​ണി​ക​ഴി​പ്പി​ച്ച​ത്.

കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചെ​ങ്കി​ലും മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ക്ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. അ​തേ സ​മ​യം സ​മീ​പ​ത്തെ സ്റ്റേ​ഡി​യം നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് താ​മ​സ സൗ​ര്യ​മൊ​രു​ക്കാ​നാ​യി ഹോ​സ്റ്റ​ല്‍ സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മു​റി ലേ​ലം വി​ളി​ച്ചി​രി​ക്കു​ന്ന​വ​ര്‍ എ​ത്താ​ത്ത​താ​ണ് മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കാ​തെ അ​ട​ഞ്ഞു​കി​ട​ക്കാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ഉ​ഷ ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment