ഇങ്ങനെയൊന്നും ചെയ്യല്ലേ? രോ​ഗി​യും വി​ധ​വ​യുമായ വീ​ട്ട​മ്മയുടെ ക​ട​യി​ൽ വ​ൻ മോ​ഷ​ണം; അയ്യായിരം രൂപയും മിഠായും സിഗരറ്റും  മോഷണം പോയതായി വീട്ടമ്മ

കു​മ​ര​കം: രോ​ഗി​യും വി​ധ​വ​യും ആ​യ വീ​ട്ട​മ്മ ന​ട​ത്തു​ന്ന ക​ട​യി​ൽ വ​ൻ മോ​ഷ​ണം. 5000 രൂ​പ​യും സി​ഗ​ര​റ​റ്റും മി​ഠാ​യി​യും മോ​ഷ്ടി​ച്ചു. കു​മ​ര​കം ബോ​ട്ടു ജ​ട്ടി​ക്കു സ​മീ​പം ആ​ന​ന്ദ​വ​ല്ലി നാ​രാ​യ​ണ​ന്‍റെ (68) ക​ട​യാ​ണ് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ലോ​ട്ട​റി ടി​ക്ക​റ്റു​വി​റ്റു ല​ഭി​ച്ച 5000 രു​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ട​യു​ടെ പി​ൻ​ഭാ​ഗം തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

മു​ൻ വാ​തി​ലി​ന്‍റെ പു​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. സ്റ്റീ​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ന്‍റെ ആ​ധാ​രം ക​ട​യു​ടെ സ​മീ​പ​ത്തു നി​ന്നും ക​ണ്ടു കി​ട്ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​ക​ട അ​ട​ച്ച് മ​രു​മ​ക​ന്‍റെ ചീ​പ്പു​ങ്ക​ലു​ള്ള വീ​ട്ടി​ൽ പോ​യ​താ​ണ് ആ​ന​ന്ദ​വ​ല്ലി. ഇ​ന്ന് രാ​വി​ലെ ക​ട തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മേ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത് . കു​മ​ര​കം എ​സ്.​ഐ. ജി. ​ര​ജ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു വ​രു​ന്നു.

Related posts