മൂ​ലേ​ട​ത്തെ ഇ​ട​വ​ഴി​ക​ളിൽ കഞ്ചാവ് പുകയുന്നു; കാൽനടമാത്രമുള്ള ഇത്തരം വഴികൾ  യുവാക്കളുടെ  താവളമാകുന്നു;  സഞ്ചാര സ്വാതന്ത്ര്യം മുടക്കിയുള്ള കുട്ടികളുടെ പ്രവൃത്തികളെക്കുറിച്ച് നാട്ടുകാർ പറ‍യുന്നത് ഇങ്ങനെ..

കോ​ട്ട​യം: മൂ​ലേ​ട​ത്തെ ഇ​ട​വ​ഴി​ക​ളി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​യെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രു​ടെ ര​ഹ​സ്യ താ​വ​ള​മാ​യി മൂ​ലേ​ട​ത്തെ ചി​ല ഇ​ട​വ​ഴി​ക​ൾ മാ​റു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ദി​വാ​ൻ​ക​വ​ല​യ്ക്കും ക​ടു​വാ​ക്കു​ള​ത്തി​നും ഇ​ട​യ്ക്ക് കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്കു​ള്ള ഇ​ട​വ​ഴി​ക​ളാ​ണ് ഇ​പ്പോ​ൾ ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ താ​വ​ള​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ധി​കം ആ​ൾ സ​ഞ്ചാ​ര​മി​ല്ലാ​ത്ത റോ​ഡാ​ണി​ത്. അ​ൽ​പ ദൂ​രം മാ​ത്ര​മേ വീ​തി​യു​ള്ള റോ​ഡു​ള്ളു. ബാ​ക്കി ഭാ​ഗം ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന വീ​തി​യേ​യു​ള്ളു. കു​ന്ന​ന്പ​ള്ളി റോ​ഡി​ലേ​ക്ക് ചേ​രു​ന്ന ഇ​ട​വ​ഴി കൂ​ടി​യാ​ണി​ത്. ഇ​വി​ടെ​യാ​ണ് ക​ഞ്ചാ​വ് കൈ​മാ​റ്റം ന​ട​ക്കു​ന്ന​ത്.

ദി​വ​സം ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ചെ​റു​പ്പ​ക്കാ​ർ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ഇ​വി​ടെ എ​ത്തി ക​ഞ്ചാ​വ് കൈ​മാ​റു​ന്നു​ണ്ട്. ഇ​തു​വ​ഴി ആ​രെ​ങ്കി​ലും വ​ന്നാ​ൽ അ​വ​ർ​ക്ക് ക​ഞ്ചാ​വ് പു​ക​യു​ടെ മ​ണ​മേ​റ്റേ പോ​കാ​നാ​വു. ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം ആ​ളു​ക​ൾ വ​ന്നു​പോ​കു​ന്നു​വെ​ങ്കി​ൽ ദി​വ​സം ര​ണ്ടോ മൂ​ന്നോ കി​ലോ​ഗ്രാം ക​ഞ്ചാ​വി​ന്‍റെ ക​ച്ച​വ​ടം ഇ​വി​ടെ ന​ട​ക്കു​ന്നു​വെ​ന്നു​വേ​ണം ക​രു​താ​ൻ.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഒ​രി​ക്ക​ൽ പോ​ലും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ് ക​ഞ്ചാ​വ് മാ​ഫി​യ​യെ ഇ​വി​ടെ ത​ന്പ​ടി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട സ്ഥ​ല​മാ​ണി​ത്. പ​ണ്ട് സ​മീ​പ​ത്തെ പ​ള്ളി​യി​ൽ ര​ണ്ടു ത​വ​ണ മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ രാ​ത്രി പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ്.

പ​ള്ളി​ക്കു മു​ന്നി​ലെ ബു​ക്കി​ൽ പ​ട്രോ​ളിം​ഗ് പോ​ലീ​സ് ഒ​പ്പി​ടു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ ബു​ക്കു​ണ്ട് പോ​ലീ​സ് എ​ത്തു​ന്നി​ല്ല. ഇ​തെ​ല്ലാം മ​ന​സി​ലാ​ക്കി​യാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ർ ഇ​വി​ടേ​ക്ക് താ​വ​ളം മാ​റ്റി​യ​തെ​ന്നു​വേ​ണം ക​രു​താ​ൻ. അ​തേ സ​മ​യം ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചെ​ന്നും താ​മ​സി​യാ​തെ മു​ഴു​വ​ൻ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും പി​ടി​യി​ലാ​കു​മെ​ന്നും ഈ​സ്റ്റ് എ​സ്ഐ പ​റ​ഞ്ഞു.

ബൈ​ക്ക് പ​ട്രോ​ളിം​ഗ് പാ​ർ​ട്ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഞ്ചാ​വ് ലോ​ബി​യെ കു​ടു​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. ഇ​തി​നാ​യി വേ​ഷം മാ​റി​യ പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള​ളി​ൽ ക​ഞ്ചാ​വ് ലോ​ബി അ​ക​ത്താ​കും.

Related posts