ഓമനേ എന്റെ തലയൊന്നു പിന്നിത്താടീ… മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയെ മറക്കാന്‍ പറ്റുമോ…ബേബി അമ്പിളി ഇപ്പോള്‍ ഇവിടെയുണ്ട്…

ഒരു കാലത്ത് മലയാളികളുടെയാകെ വാത്സല്യം പിടിച്ചു പറ്റിയ ബാലതാരമായിരുന്നു ബേബി അമ്പിളി. പഠനത്തിന് വേണ്ടി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ കുടുംബിനിയായും അഡ്വക്കേറ്റ് ആയും തിളങ്ങുകയാണ്. വാത്സല്യം, മീനത്തില്‍ താലിക്കെട്ട്, ഗോഡ്ഫാദര്‍ എന്നി ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികള്‍ മറക്കാന്‍ സാധ്യതയില്ല. ഓമനത്വമുള്ള മുഖമാണ് അമ്പിളിയെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍ കാരണം.

ബേബി ശാലിനിയും ബേബി ശാമിലിയും തിളങ്ങി നിന്ന സമയമാണ് ബേബി അമ്പിളിയും സിനിമ ലോകത്ത് എത്തുന്നത്. വര്‍ത്തമാനകാലം, വ്യൂഹം എന്നീ സിനിമകളിലൂടെയായിരുന്നു ആദ്യ അഭിനയം. വ്യൂഹം, വര്‍ത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി.

വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയേയും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയേയുമാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന രണ്ട് കഥാപാത്രങ്ങള്‍. രണ്ടാം ഭാവമാണ് ബേബി അമ്പിളി അവസാനമായി അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയുടെ അനിയത്തിയായിരുന്നു രണ്ടാം ഭാവത്തില്‍. ദീലീപിന്‌ഫെ സഹോദരിയായി അഭിനയിച്ച മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരുന്നു. പത്താം ക്ളാസില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാം ഭാവത്തിലെ അഭിനയം. തുടര്‍ന്നായിരുന്നു പഠനത്തിന് വേണ്ടി അമ്പിളി സിനിമയോട് വിടപറഞ്ഞത്.

ലൊക്കേഷനില്‍ ഇപ്പോഴും കൂടെ വന്നിരുന്ന അച്ഛന്‍ ദേവദാസിന്റെ വേര്‍പാടും ഇതിനൊരു നിമിത്തമായി. എന്നാല്‍ അമ്പിളി ഇപ്പോള്‍ ബേബി അമ്പിളിയല്ല. അഡ്വക്കേറ്റ് അമ്പിളിയാണ്. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അമ്പിളി നിയമ പഠനം പൂര്‍ത്തിയാക്കിയത്. സിനിമയ്ക്കാത്തതും പുറത്തും വക്കീല്‍ പരിവേഷമുള്ള മമ്മൂട്ടിയാണ് താരത്തിന്റെ റോള്‍ മോഡല്‍. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വിജേഷുമായി വിവാഹിതയായി.

വിവാഹത്തോടെ പഠനം നിര്‍ത്താന്‍ തീരുമാനിച്ച അമ്പിളിയെ പഠനം നിര്‍ത്താന്‍ വിജേഷ് സമ്മതിച്ചില്ല. പഠനത്തിന് പ്രാധാന്യം നല്‍കിയ അമ്പിളി 2013 ലാണ് അഭിഭാഷകയായി എന്‍ട്രോള്‍ ചെയ്തത്. ഇപ്പോഴും സിനിമയിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. എന്നാല്‍ നല്ലൊരു കുടുംബിനിയായി വക്കീലായി തിളങ്ങുകയാണ് അമ്പിളി ഇപ്പോള്‍. ദിയ എന്നും ധരയെന്നും രണ്ട് മക്കളാണ് അമ്പിളിയ്ക്ക്.

Related posts