ആ​ഡം​ബ​ര ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന പ്രതി​ക​ൾ പി​ടി​യി​ൽ; മോഷണം നടത്തുന്നത് കഞ്ചാവ് വാങ്ങുന്നള്ള പണത്തിന് വേണ്ടിയെന്ന്  പോലീസ്

പെ​രു​മ്പാ​വൂ​ർ: ആ​ഡം​ബ​ര ബൈ​ക്കു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ക്കു​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. മൂ​വാ​റ്റു​പു​ഴ പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ​സ്‌ വ​ള​വ് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ആ​നോ​ട്ടി​ൽ​പ​റ​മ്പ് അ​ൻ​ഷാ​ദ് (23), അ​റ​ഫ സ്‌​കൂ​ളി​നു സ​മീ​പം ക​മ്മ​ല വ​യ​ലി​ൽ റാ​ഫി (23) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പെ​രു​മ്പാ​വൂ​ർ റോ​യ​ൽ ബേ​ക്ക​റി​ക്ക് സ​മീ​പ​ത്തു​നി​ന്നു യ​മ​ഹ എ​ഫ്സി ബൈ​ക്ക് മോ​ഷ​ണം പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ അ​ൻ​ഷാ​ദി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു റാ​ഫി അ​റ​സ്റ്റി​ലാ​കു​ന്ന​തും മോ​ഷ​ണ​പ​ര​മ്പ​ര പു​റ​ത്താ​കു​ന്ന​തും.സ്ഥി​രം ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​തി​ക​ൾ ഇ​ടു​ക്കി, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​തി​നും പ​ണ​ത്തി​നും വേ​ണ്ടി​യാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ത​മം​ഗ​ല​ത്തെ സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം, മൂ​വാ​റ്റു​പു​ഴ വാ​ഴ​പ്പി​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ൽ​നി​ന്നു യ​മ​ഹ ബൈ​ക്കു​ക​ൾ, ചെ​റു​വ​ട്ടൂ​ർ, കു​ന്നു​വ​ഴി, പ​ട്ടി​മ​റ്റം, ചു​ണ​ങ്ങം​വേ​ലി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു പ​ൾ​സ​ർ ബൈ​ക്കു​ക​ൾ, പെ​രു​മ്പാ​വൂ​ർ, മൂ​വാ​റ്റു​പു​ഴ, കി​ഴ​ക്ക​മ്പ​ലം, കൂ​ത്താ​ട്ടു​കു​ളം എ​ന്നി​വി​ട​ങ്ങി​ലെ ഇ​ത​ര സം​സ​ഥാ​ന​ക്കാ​രു​ടെ പ​ണം, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യും പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രാ​ഴ്ച മു​മ്പ് പ​ട്ടി​മ​റ്റം ക​നാ​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട​യും ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ സ്റ്റേ​ഷ​ന​റി ക​ട​യും കു​ത്തി​ത്തു​റ​ന്നു പ​ണ​വും സി​ഗ​ര​റ്റും മോ​ഷ്ടി​ച്ച​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ റാ​ഫി ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

Related posts