പകല് മാത്രം മോഷണം നടത്തുന്ന പകൽ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ; കോ​ട്ട​യം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടിലും, വനിതാ ഹോസറ്റലിലും മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഫൈസലി

കു​മാ​ര​ന​ല്ലൂ​ർ: കോ​ട്ട​യം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ആ​ന​യി​ള​പ്പ് മു​ണ്ട​ക്ക​ൽ​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ(40)​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 28 നാ​ണ് സം​ഭ​വം. കു​മാ​ര​ന​ല്ലൂ​രി​ലെ ന​ഗ​ര​സ​ഭാം​ഗ​മാ​യ ജ​യ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ ഒ​രു വ​ശ​ത്തെ ജ​ന​ൽ​പാ​ളി കു​ത്തി​യി​ള​ക്കി​യ പ്ര​തി, ഈ ​വി​ട​വി​ലൂ​ടെ അ​ക​ത്തു ക​യ​റി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വ​ള​യും, മാ​ല​യും, ക​മ്മ​ലും മോ​തി​ര​വും അ​ട​ക്കം 17 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 25,000 രൂ​പ​യു​മാ​ണ് ഇ​യാ​ൾ മോ​ഷ്്ടി​ച്ച​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഈ​രാ​റ്റു​പേ​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ പൊ​തി​ഞ്ഞു​കെ​ട്ടി അ​ല​മാ​ര​യി​ലേ​യ്ക്കു മാ​റ്റി. തു​ട​ർ​ന്നു ക​ണ്ണൂ​രി​ലെ​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​രു​ക​ളും, ട​വ​ർ ലൊ​ക്കേ​ഷ​നും, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു​വി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ 28 ന് ​തി​രു​ന​ക്ക​ര​യി​ൽ ഇ​ന്ദ്ര​പ്ര​സ്ഥ​ലം ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്തെ വ​നി​താ ഹോ​സ്റ്റ​ൽ ന​ട​ത്തി​യ മോ​ഷ​ണ​ത്തി​നു പി​ന്നി​ലും താ​നാ​ണെ​ന്ന് മു​ഹ​മ്മ​ദ് ഫൈ​സ​ൽ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ഇ​വി​ടെ നി​ന്നും 1.25 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ൽ ഭാ​ഗ​ത്തെ വീ​ട്ടി​ൽ 2019 ഡി​സം​ബ​ർ നാ​ലി​നു ന​ട​ത്തി​യ മോ​ഷ​ണ​ത്തി​നു പി​ന്നി​ലും ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 70,000 രൂ​പ​യും ആ​റു പ​വ​നും വ​ജ്ര​മോ​തി​ര​വു​മാ​ണ് ഇ​വി​ടെ നി​ന്നും മോ​ഷ്ടി​ച്ച​ത്.

പ​ക​ൽ സ​മ​യ​ത്ത് മാ​ത്ര​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ ക്ലീ​റ്റ​സ് കെ. ​ജോ​സ​ഫ്, കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍, ഗാ​ന്ധി​ന​ഗ​ർ എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ്, ഗ്രേ​ഡ് എ​സ്ഐ ടി.​കെ. സ​ജി​മോ​ൻ, എ​എ​സ്ഐ എം.​പി. സ​ജി, ഗ്രേ​ഡ് എ​സ്ഐ ഷി​ബു​ക്കു​ട്ട​ൻ, എ​എ​സ്ഐ പി.​എ​ൻ. മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment