രാത്രി വാഹനത്തില്‍ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ച് ചുരിദാര്‍ ധരിച്ച യുവാവ് ! പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ സംഭവിച്ചത്…

രാത്രിയില്‍ സ്‌കൂട്ടറില്‍ പോയ യാത്രക്കാരിയോട് പെണ്‍വേഷം കെട്ടി ലിഫ്റ്റ് ചോദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.

തൈക്കാട്ടുശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന 46 വയസുകാരനാണു ചുരിദാര്‍ അണിഞ്ഞു പുതിയ കലാപരിപാടിയുമായി രംഗത്തെത്തിയത്.

രാത്രി ഒന്‍പതോടെ വാഹനത്തില്‍ പോയ യുവതിയെ ഇയാള്‍ കൈ കാണിച്ചു നിര്‍ത്തുകയായിരുന്നു. അവര്‍ വാഹനം നിര്‍ത്തിയതോടെ പിന്നാലെ ബൈക്കിലെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ആളെ തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കി.

അതോടെ നാട്ടുകാര്‍ തടിച്ചുകൂടി. ഇതു വഴിയെത്തിയ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് ഇടപെട്ടു ‘ചുരിദാര്‍ധാരിയെ’ പൂച്ചാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും താക്കീതു നല്‍കി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.

Related posts

Leave a Comment