പണം കടമായി  നൽകിയില്ല;  വീട്ട് ജോലിക്കെത്തിയ അയൽ വാസി അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു​ ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പൊ​ൻ​കു​ന്നം: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ വീ​ട്ടി​ൽ​നി​ന്നു മൂ​ന്നു​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ൽ കൂ​ലി​പ്പ​ണി​ക്കു പ​തി​വാ​യി എ​ത്തി​യി​രു​ന്ന അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ.

ചി​റ​ക്ക​ട​വ് പ​റ​പ്പ​ള്ളി​ത്താ​ഴെ കു​ഴി​മ​റ്റ​ത്ത് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ.​ആ​ർ. രാ​ജേ​ഷി (രാ​ജ​ൻ-53)​നെ​യാ​ണു പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചി​റ​ക്ക​ട​വ് മ​ണ​ക്കാ​ട്ട് അ​ന്പ​ല​ത്തി​ന് സ​മീ​പം പോ​റ​ട്ടൂ​ർ ചെ​ല്ല​മ്മ​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. 84കാ​രി​യാ​യ ഇ​വ​ർ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ കി​ട​പ്പു​മു​റി​യി​ൽ ബ​ക്ക​റ്റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് രാ​ജേ​ഷ് മോ​ഷ്ടി​ച്ച​ത്. ഇ​യാ​ൾ പ​തി​വാ​യി ചെ​ല്ല​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്നു പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം പ​ണം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ​ണം സൂ​ക്ഷി​ക്കു​ന്ന​ത് ബ​ക്ക​റ്റി​ലാ​ണെ​ന്ന് ബോ​ധ്യ​മു​ള്ള ഇ​യാ​ൾ മു​റി​യി​ൽ ക​യ​റി കൈ​ക്ക​ലാ​ക്കി​യ​ത്.

ഇ​യാ​ൾ ഏ​റെ നേ​രം വീ​ട്ടി​നു​ള്ളി​ൽ ഇ​രി​ക്കു​ക​യും ചെ​ല്ല​മ്മ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ ത​ക്കം നോ​ക്കി പ​ണ​മെ​ടു​ത്ത് ഓ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ചെ​ല്ല​മ്മ പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു ശേ​ഖ​രി​ച്ചു.

മൂ​ന്നു​ ല​ക്ഷം രൂ​പ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.പൊ​ൻ​കു​ന്നം എ​സ്എ​ച്ച്ഒ എ​ൻ. രാ​ജേ​ഷ്, എസ്ഐ റെ​ജി​ലാ​ൽ, എ​എ​സ്ഐ പി.​എ​സ്. അംസു, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ റി​ച്ചാ​ർ​ഡ്, ഷാജി ചാ​ക്കോ, കെ. ​ബി​വി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തത്.

Related posts

Leave a Comment