അമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ


ത​ളി​പ്പ​റ​മ്പ്: വീ​ട്ട​മ്മ​യെ ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം മൂ​ന്ന​ര പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. പ്ര​തി ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

തലയോട്ടിക്കു ക്ഷതം
കു​റു​മാ​ത്തൂ​ര്‍ കീ​രി​യാ​ട്ടെ ത​ളി​യ​ന്‍ കാ​ര്‍​ത്യാ​യ​നി (78) നാ​ണ് ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. ത​ല​യ്ക്ക് അ​ടി​യ​റ്റ​തി​നെ തു​ട​ർ​ന്ന് കാ​ർ​ത്യാ​യ​നി​യു​ടെ ത​ല​യോ​ട്ടി​ക്ക് ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ല​യി​ല്‍ മൂ​ന്ന് സ്ഥ​ല​ത്താ​യി ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്.

വെള്ളം ചോദിച്ചശേഷം
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ മ​രു​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​യ അ​ജ്ഞാ​ത​ന്‍ കാ​ർ​ത്യാ​യ​നി​യോ​ട് വെ​ള്ളം ചോ​ദി​ക്കു​ക​യും വെ​ള്ള​മെ​ടു​ക്കാ​ന്‍ അ​ക​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​ശേ​ഷം ര​ക്ഷ​പെ​ടു​ക​യു​മാ​യി​രു​ന്നു.

മൂ​ന്ന​ര​യോ​ടെ മ​ക​ന്‍ സ​ജീ​വ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​വ​ശ​നി​ല​യി​ല്‍ വീ​ണു​കി​ട​ക്കു​ന്ന കാ​ര്‍​ത്യാ​യ​നി​യെ ക​ണ്ട​ത്. ഉ​ട​ന്‍ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യോ​ടി​ന് ക്ഷ​ത​മേ​റ്റ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കാ​ര്‍​ത്യാ​യ​നി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment