ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ? ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ് നീ​യും പോ​രൂ..; മ​റു​പ​ടി​യു​മാ​യി യ​ഥാ​ര്‍​ഥ ഉ​ണ്ണി​യേ​ട്ട​ന്‍

ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ റീ​ല്‍​സ് ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ യു​വാ​വി​നെ ഞാ​യ​റാ​ഴ്ച പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ യു​വാ​വി​ന്‍റെ മു​ന്‍ വീ​ഡി​യോ​ക​ളും ഫി​ല്‍​റ്റ​റി​ല്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ പേ​ജി​ന് താ​ഴെ​യും ക​മന്‍റു​ക​ള്‍ നി​റ​ഞ്ഞു.

ഉ​ണ്ണി​യേ​ട്ട​നെ പോ​ലീ​സ് പി​ടി​ച്ചോ എ​ന്ന ക​മ​ന്‍റാ​യി​രു​ന്നു അ​തി​ലൊ​ന്ന്. ക​മ​ന്‍റിന് ര​സ​ക​ര​മാ​യ മ​റു​പ​ടി​യും താ​രം കൊ​ടു​ത്തു.

ഞാ​ന്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ലാ​ണ്. ഇ​വി​ടെ ഇ​പ്പോ​ള്‍ ഫ്രീ ​വൈ​ഫൈ​യാ​ണ്. നീ​യും പോ​രൂ എ​ന്നാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മ​റു​പ​ടി. താ​ര​ത്തി​ന്‍റെ ര​സ​ക​ര​മാ​യ ക​മന്‍റ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ലോ​ഡ്ജി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേസിലാണ് യുവാവ് അ​റ​സ്റ്റി​ലായത്. ചി​റ​യി​ൻ​കീ​ഴ് സ്വദേശി വി​നീ​ത് (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​റ​വൂ​ർ സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ എ​ത്തി​ച്ചു ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്.

ത​നി​ക്കു പു​തി​യൊ​രു കാ​ർ വാ​ങ്ങു​ന്ന​തി​നു കൂ​ടെ​വ​ര​ണ​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ത​മ്പാ​ന്നൂ​രി​ൽ എ​ത്തി​ച്ച​ത്.

പി​ന്നീ​ട് ഫ്ര​ഷ് ആ​ക​ണ​മെ​ന്ന് പ​റ​ഞ്ഞു ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടിയുടെ പ​രാ​തിയിൽ ത​മ്പാ​നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​ക​ളെ ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വാ​ട്ട്സ്ആ​പ്പ്, ഫേ​സ്‌​ബു​ക്ക് എ​ന്നി​വ വ​ഴി പി​ന്തു​ട​ർ​ന്ന് ഇ​വ​രെ വ​ല​യി​ലാ​ക്കു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി. ഇ​യാ​ൾ​ക്കെ​തി​രാ​യ സ​മാ​ന പ​രാ​തി​ക​ളെ​ക്കു​ച്ചു പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment