ആളെ തിരിച്ചറിയുന്നില്ലെന്ന പരാതി വേണ്ട; 60 രൂപയ്ക്ക് പതിനഞ്ച് മിനിറ്റിൽ മുഖം പതിച്ച മാസ്ക് റെഡി..!


പൂ​ച്ചാ​ക്ക​ൽ: മാ​സ്ക് കാ​ര​ണം ആ​ളെ തി​രി​ച്ച​റി​യു​ന്നി​ല്ല എ​ന്ന പ​രാ​തി​ക്ക ു വി​രാ​മം. മാ​സ്ക് ധ​രി​ക്കു​ന്ന ആ​ളിന്‍റെ മു​ഖം പ്രി​ന്‍റ് ചെ​യ്ത മാ​സ്കു​ക​ളു​ടെ വി​പ​ണി സ​ജീ​വ​മാ​കു​ന്നു .

60 രൂ​പ​യും ഫോ​ട്ടോ​യും ഉ​ണ്ടെ​ങ്കി​ൽ പ​തി​ന​ഞ്ച് മി​നി​ട്ടി​നു​ള്ളി​ൽ പ്രി​ൻ​റ് ചെ​യ്ത മാ​സ്ക് റെ​ഡി. ചേ​ർ​ത്ത​ല പോ​സ്റ്റോ​ഫീ​സ് റോ​ഡി​ൽ കെ. ​വി​നോ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡി​എ​സ് സ്റ്റു​ഡി​യോ​യി​ൽ മു​ഖം പ്രി​ന്‍റ് ചെ​യ്ത മാ​സ്കി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.

മാ​സ്ക് ധ​രി​ച്ച് പോ​കു​ന്പോ​ൾ പ​രി​ച​യ​ക്കാ​രെ​ ക​ണ്ടാ​ൽ പോലും ചി​രി​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യും പ​രി​ഭ​വ​വും കൂ​ടി​യ​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രാശ​യം വി​നോ​ദി​ന് തോ​ന്നി​യ​ത്. സ​പ്ലി​മേ​ഷ​ൻ പ്രി​ന്‍റിം​ഗി​ലൂ​ടെ ത​യാറാ​ക്കു​ന്ന മാ​സ്ക് ര​ണ്ട് ലെ​യ​ർ ക്ലോ​ത്തി​ൽ ക​ഴു​കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സ്റ്റു​ഡി​യോ​യി​ൽ വ​ന്ന് ഫോ​ട്ടോ എ​ടു​ത്ത് പ്രി​ന്‍റ് ചെ​യ്യു​ന്ന മാ​സ്കി​ന് അ​റു​പ​ത് രൂ​പ മു​ത​ൽ നൂ​റ് രൂ​പ​വ​രെ വാ​ങ്ങു​ന്നു​ണ്ട്. ര​ണ്ട് ലെ​യ​ർ തു​ണി​യി​ൽ പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​നാ​ൽ മ​ഷി​യു​ടെ രൂ​ക്ഷ​ഗ​ന്ധ​മോ മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ഉ​ണ്ടാ​വി​ല്ലെ​ന്ന് വി​നോ​ദ് പ​റ​യു​ന്നു.

സ്റ്റു​ഡി​യോ​യി​ൽ ക​യ​റു​ന്ന​തി​നു മു​ന്പ് കൈ ​കൊ​ണ്ട് തൊ​ടാ​തെ ത​ന്നെ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് കൈ ​അ​ണു​വി​മു​ക്ത​ത​മാ​ക്കു​ന്ന​തി​ന് കാ​ലു​കൊ​ണ്ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സം​വി​ധാ​ന​വും വി​നോ​ദ് ത​യാറാ​ക്കി​യി​ട്ടു​ണ്ട്.

വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോടെ ര​ണ്ട് മാ​സ​ക്കാ​ല​മാ​യി സ്റ്റു​ഡി​യോ തു​റ​ക്കാ​റി​ല്ലാ​യി​രു​ന്നു. പ്രി​ന്‍റിം​ഗ് മാ​സ്ക് ട്രെ​ൻ​ഡ് ആ​കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ശ്യ​ക്കാ​ൻ കൂ​ടു​ത​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ്.

Related posts

Leave a Comment