മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്: പ്ര​തി​യാ​യ യു​വ​തി 19 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ; പി​ടി​കി​ട്ടാ​പ്പു​ള്ളി ബി​നീ​ത​യെ പൊ​ക്കി​യ​ത് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന്

ഇ​ടു​ക്കി: മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ചു പ​ണം ത​ട്ടി മു​ങ്ങി​യ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യ യു​വ​തി​യെ 19 വ​ർ​ഷ​ത്തി​നുശേ​ഷം പോ​ലീ​സ് പി​ടി​കൂ​ടി.ത​ങ്ക​മ​ണി, പാ​ലോ​ളി​ൽ ബി​നീ​ത (49) യെ​യാ​ണ് എ​റ​ണാ​കു​ള​ത്തുനി​ന്ന് പോ​ലീ​സ് പി​ടികൂ​ടി​യ​ത്. 2006ൽ ​ഫെ​ഡ​റ​ൽ ബാ​ങ്ക് ക​ട്ട​പ്പ​ന ശാ​ഖ​യി​ൽ 50 ഗ്രാം ​മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ചു 25,000 രൂ​പ ത​ട്ടി​യെ​ടു​ത്ത ശേ​ഷം മു​ങ്ങി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

2006ൽ ​അ​റ​സ്റ്റി​ലാ​യ യു​വ​തി ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന് ക​ട്ട​പ്പ​ന കോ​ട​തി പി​ടി​കി​ട്ടാ​പ്പുള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ചു വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

ഇ​ടു​ക്കി ഡി. ​സി. ആ​ർ.​ബി.​ഡി വൈഎ​സ്പി. ​കെ.​ആ​ർ. ബി​ജു​വി​ന്‍റെ​യും ക​ട്ട​പ്പ​ന ഡിവൈഎ​സ്പി. ​വി. എ. ​നി​ഷാ​ദ് മോ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം, എ​റ​ണാ​കു​ളം നെ​ടു​മ്പാ​ശേ​രിക്ക​ടു​ത്തു​ള്ള കാ​ര​കു​ന്ന​ത്തു​നി​ന്നാ​ണു യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

19 വ​ർ​ഷ​മാ​യി യു​വ​തി​യെ പോ​ലീ​സ് തെ​ര​യു​ക​യാ​യി​രു​ന്നു . ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ടി. ​കെ . വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നി​ർ​ദേ​ശാ​നു​സ​രം ക​ട്ട​പ്പ​ന ഡി​വൈഎ​സ്പി. ​വി. എ. ​നി​ഷാ​ദ് മോ​ൻ, ഡിസിആ​ർബി ​ഇ​ടു​ക്കി ഡി​വൈഎ​സ്പി. ​കെ. ആ​ർ. ബി​ജു, എ​സ് സി ​പി ഒ. ​ജ​യേ​ഷ് മോ​ൻ, ജോ​ബി​ൻ ജോ​സ്, വ​നി​താ എ​സ് സി ​പി ഒ. ​വി. വി. ​സ​ബീ​ന ബീ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ക​ട്ട​പ്പ​ന കോ​ട​തി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment