പ്ര​ധാ​ന​മ​ന്ത്രി അ​ർ​ജ​ന്‍റീ​ന​യി​ൽ; പ്ര​ധാ​ന​മ​ന്ത്രി​ത​ല ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം 57 വർഷത്തിനിടെ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ര്‍​ജ​ന്‍റീ​ന​യി​ലെ​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ര്‍​ജ​ന്‍റീ​ന പ്ര​സി​ഡ​ന്‍റു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.   57 വ​ർ​ഷ​ത്തി​നി​ടെ അ​ർ​ജ​ന്‍റീ​ന​യു​മാ‍​യു​ള്ള ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​ത​ല ഉ​ഭ​യ​ക​ക്ഷി സ​ന്ദ​ർ​ശ​നം കൂ​ടി​യാ​ണി​ത്.

ബ്യൂ​ണ​സ് അ​യേ​ഴ്‌​സി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. നേ​ര​ത്തെ 2018ല്‍ ​ജി ഉ​ച്ച​കോ​ടി​ക്കാ​യി മോ​ദി അ​ര്‍​ജ​ന്‍റീ​ന​യി​ല്‍ എ​ത്തി​യി​രു​ന്നു. മോ​ദി​യു​ടെ പ​ഞ്ച​രാ​ഷ്ട്ര സ​ന്ദ​ര്‍​ശ​ന​ത്തി​ലെ മൂ​ന്നാ​മ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. എ​സീ​സ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​ക്ക് ആ​ചാ​ര​പ​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

പ്ര​തി​രോ​ധം, കൃ​ഷി, ഖ​ന​നം, എ​ണ്ണ, വാ​ത​കം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, വ്യാ​പാ​രം, നി​ക്ഷേ​പം തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ-​അ​ർ​ജ​ന്‍റീ​ന പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ച​ർ​ച്ച​കാ​ളാ​ണു ന​ട​ക്കു​ന്ന​ത്. 

Related posts

Leave a Comment