മ​ക​ൻ പൂ​ട്ടി​യി​ട്ട അ​ച്ഛ​ന്‍റെ മ​ര​ണം വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന്; പ​ട്ടി​ണി മരണമാണോന്നറിയാൻ ആന്തരികാവയവങ്ങളുടെ പരിശോധന

മു​ണ്ട‌​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് മ​ക​ന്‍ വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട അ​ച്ഛ​ൻ മ​രി​ച്ച​ത് വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്നെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. പ​ട്ടി​ണി കി​ട​ന്നാ​ണോ പി​താ​വ് മ​രി​ച്ച​തെ​ന്ന് അ​റി​യാ​ന്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ രാ​സ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. പൊ​ടി​യ​ന്‍(80)​ആ​ണ് മ​രി​ച്ച​ത്.​മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മാ​താ​വി​നെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി ദ​ന്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​കെ​യാ​ണ് പൊ​ടി​യ​ൻ മ​രി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളെ കി​ട​ക്കു​ന്ന ക​ട്ടി​ലി​ൽ മ​ക​ൻ പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​രു​ന്നു.സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment