കണ്ണില്ലാത്ത ക്രൂരത! പെ​ൺകു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ചാ​ക്കി​ൽ കെ​ട്ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഉ​പേ​ക്ഷി​ച്ചു

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ല്‍ കൗ​മാ​ര​ക്കാ​രി​യാ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ചാ​ക്കി​ല്‍ കെ​ട്ടി റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഉ​പേ​ക്ഷി​ച്ചു. ഇ​ന്‍​ഡോ​റി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ 19കാ​രി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ന​ന്ദി​ഗ്രാ​മി​ലെ ഫഌ​റ്റി​ല്‍ വ​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​ത്. പെ​ണ്‍​കു​ട്ടി എ​തി​ര്‍​ത്ത​പ്പോ​ള്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും പി​ന്നീ​ട് ചാ​ക്കി​ല്‍ കെ​ട്ടി ഭ​ഗി​ര​ത്പു​ര​യി​ലെ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ കൊ​ണ്ടു​പോ​യി ഉ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു.

ചാ​ക്കി​നു​ള്ളി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി​യെ പെ​ണ്‍​കു​ട്ടി​യെ സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് നേ​രെ​യു​ള്ള ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി വ്യാ​പ​ക​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment