രാ​ജാ​ക്കാ​ടി​നു സ​മീ​പം പു​ഴ​യി​ൽ ഒരു സ്ത്രീയും രണ്ട് പുരുഷൻമാരും മ​രി​ച്ച നി​ല​യി​ൽ; അന്വേഷണം തുടങ്ങി പോലീസ്ഇ​ടു​ക്കി: രാ​ജാ​ക്കാ​ട് കു​ത്തു​ങ്ക​ലി​നു സ​മീ​പം മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇതര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ര​ണ്ടു പു​രു​ഷ​ൻ​മാ​രു​ടെ​യും ഒ​രു സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് കു​ത്തു​ങ്ക​ൽ പു​ഴ​യി​ൽ ഇ​ന്നു രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു.

കു​ത്തു​ങ്ക​ലി​ൽ കോ​ഴി​ക്ക​ട​യോ​ട് ചേ​ർ​ന്ന മു​റി​യി​ലാ​യി​രു​ന്നു മൂ​വ​രും താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജാ​ക്കാ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​ലി​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു.

താ​മ​സ സ്ഥ​ല​ത്തി​നു സ​മീ​പ​ത്തു ത​ന്നെ പു​ഴ​യി​ലെ ക​യ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ട​ത്. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി വ​രു​ന്ന​തെ​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment