തട്ടിപ്പ് നടത്താനുള്ള ഓരോരോ തന്ത്രങ്ങളേ..! ഊമ​യാ​യി അ​ഭി​ന​യി​ച്ചു തട്ടിപ്പ്; മു​രു​ക​ൻ ഒടുവില്‍ കുടുങ്ങി

തൃ​ശൂ​ർ: ഉൗ​മ​യാ​യി അ​ഭി​ന​യി​ച്ചു പ​ണ​വും സ്വ​ർ​ണ​വും ക​വ​രു​ന്ന​യാ​ളെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് വേ​ലൂ​ർ ശ​ങ്ക​ര​പു​രം സ്വ​ദേ​ശി​യാ​യ മു​രു​ക​ൻ(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഊമയും ബ​ധി​ര​നു​മാ​യി അ​ഭി​ന​യി​ച്ച് പ​ണ​വും സ്വ​ർ​ണ​വും മൊ​ബൈ​ൽ ഫോ​ണും ക​വ​രു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

ഡ​ഫ് ആ​ൻ​ഡ് ഡം​പ് അ​സോ​സി​യേ​ഷ​ന്‍റെ സീ​ലോ​ടുകൂ​ടി​യ ലെ​റ്റ​ർ​പാ​ഡു​മാ​യാ​ണ് ഇ​യാ​ൾ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ക. പ​ണം, സ്വ​ർ​ണം, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ മു​ക​ളി​ൽ ലെ​റ്റ​ർ​പാ​ഡ് വ​ച്ച് തി​രി​ച്ചെ​ടു​ക്കു​ന്പോ​ൾ ഇ​വ കൈ​ക്ക​ലാ​ക്കു​ക​യാ​ണു രീ​തി.

2020 ഫെ​ബ്രു​വ​രി​യി​ൽ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ഗു​രു​വാ​യൂ​ർ ശാ​ഖ​യി​ലെ ഓ​ഫീ​സി​ൽ പ​ണ​യ​ത്തി​ൽ വ​ച്ചി​രു​ന്ന 11 പ​വ​ൻ സ്വ​ർ​ണം അ​ട​ക്കം കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും സ​മാ​ന രീ​തി​യി​ൽ നി​ര​വ​ധി ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യ​താ​യി മു​രു​ക​ൻ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഈ​സ്റ്റ് സി​ഐ ലാ​ൽ​കു​മാ​ർ, എ​സ് ഐ സി​നോ​ജ്, സൈ​ബ​ർ സെ​ൽ എ​സ്ഐ ഫീ​സ്റ്റോ മി​ഥു​ൻ, ഷാ​ഡോ പോ​ലീ​സ് എ​സ്ഐ ഗ്ലാ​ഡ്സ്റ്റ​ണ്‍, രാ​ജ​ൻ, സൂ​വ്ര​ത​കു​മാ​ർ, റാ​ഫി, ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​എ​സ്ഐ​മാ​രാ​യ രാ​ജേ​ഷ്, ജി​നു​കു​മാ​ർ സീ​നി​യ​ർ സി​പി​ഒ മാ​രാ​യ പ​ഴ​നി, ജീ​വ​ൻ, ലി​കേ​ഷ്, വി​പി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment