ജീവിതം ഒന്നല്ലേയുള്ളു; ഈ ​പ്രാ​യ​ത്തി​ലും ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തിന്‍റെ കാരണം പറഞ്ഞ് നദിയ മൊയ്തു


ഈ ​പ്രാ​യ​ത്തി​ലും ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ഭാ​ഗ്യ​മാ​യാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്. എ​ന്‍റെ പ​പ്പ​യു​ടെ​യും മ​മ്മി​യു​ടെ​യും ജീ​ൻ ആ​ണ് എ​നി​ക്ക്.

അ​ധി​കം വ​ണ്ണം വ​യ്ക്കാ​ത്ത, പ്രാ​യം തോ​ന്നി​ക്കാ​ത്ത ശ​രീ​ര​പ്ര​കൃ​ത​മാ​ണ് അ​വ​രു​ടേ​ത്. ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​ൻ ന​ന്നാ​യി ശ്ര​മി​ക്കു​ന്നു​ണ്ട്. യോ​ഗ ചെ​യ്യാ​റു​ണ്ട്. കൂ​ടാ​തെ എ​ക്സ​ർ​സൈ​സു​മു​ണ്ട്.

ചു​രു​ങ്ങി​യ​ത് ഒ​രു മ​ണി​ക്കൂ​ർ വ​ർ​ക്ക്ഔ​ട്ട് ചെ​യ്യും. ന​ട​ക്കാ​ൻ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ന​ട​ന്നെ​ത്താ​ൻ പ​റ്റു​ന്ന ദൂ​ര​മേ ഉ​ള്ളു​വെ​ങ്കി​ൽ വാ​ഹ​നം ഉ​പ​യോ​ഗി​ക്കി​ല്ല. വീ​ട്ടി​ൽ ജിം ​സൗ​ക​ര്യം ഒ​ന്നു​മി​ല്ല.

അ​തി​നാ​ൽ, പു​റ​ത്ത് ജി​മ്മി​ൽ വെ​യ്റ്റ് ട്രെ​യി​നിം​ഗ് ചെ​യ്യും. എ​ക്സ​ർ​സൈ​സ് ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ചെ​റു​പ്പം തൊ​ട്ടേ വ​ലി​യ താ​ൽ​പ​ര്യ​മാ​ണ​തി​ൽ.

Nadhiya Wiki Bio Age Husband Salary Photos Video News Ig Fb Tw

ഭ​ക്ഷ​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മൊ​ന്നും വെ​ക്കാ​റി​ല്ല. ഇ​ഷ്ട​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കും. ന​ന്നാ​യി എ​ക്സ​ർ​സൈ​സ് ചെ​യ്യും. ഇ​താ​ണ് പോ​ളി​സി. ന​ല്ല ഫൂ​ഡി​യാ​ണ്.

വ​യ​റി​നു​വേ​ണ്ടി​യ​ല്ല, എ​ന്‍റെ മ​ന​സി​നു​വേ​ണ്ടി​യാ​ണ് ക​ഴി​ക്കു​ന്ന​ത്. ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ൽ വ​ലി​യ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്നു. ജീ​വി​തം ഒ​ന്ന​ല്ലേ​യു​ള്ളൂ.-ന​ദി​യ മൊ​യ്തു

Related posts

Leave a Comment