കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി  ബുക്ക് ഉണ്ടാക്കി വിൽപ്പന;    നാ​ഗ​മാ​ണി​ക്യം നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; കണ്ണൂരിൽ പിടിയിലായത് തൃശൂരുകാരൻ അഷറഫ്

 

ക​ണ്ണൂ​ർ: കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ​ത് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പു​ക​ൾ.

തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ​റ​ഫ് (43) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്.

നാ​ഗ​മാ​ണി​ക്യം ന​ൽ​കാ​മെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ൽ പ​ല​രി​ൽ നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ൾ അ​ഷ​റ​ഫ് വാ​ങ്ങി​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നോ​ട്ടി​ര​ട്ടി​പ്പ് ത​ട്ടി​പ്പും ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

വ്യാ​ജ ആ​ർ​സി കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ പു​ൽ​ഹാ​ൻ​പു​ര​യി​ൽ കെ.​വി. ഫൈ​സ​ലി (40)നെ ​ഊ​ട്ടി​യി​ൽ നി​ന്നും കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ന്ന​ൻ പു​റം റി​യാ​സ് മ​ൻ​സി​ലി​ൽ റി​യ​സി(41)​നെ ബാം​ഗ്ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ മൂ​ന്നു​പേ​രെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.

Related posts

Leave a Comment